മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാ വിശേഷണം സ്വന്തമാക്കിയ താരമാണ് മഞ്ജു വാര്യര്‍. ശക്തമായ കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിച്ചു ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി മനസില്‍ ഇടം നേടിയ മഞ്ജു നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമായിരിക്കുകയാണ്. ശക്തമായ വേഷങ്ങളിലൂടെ രണ്ടാം വരവിലും താര പദവി നിലനിര്‍ത്താന്‍ കഴിഞ്ഞ അപൂര്‍വ്വം നടിമാരില്‍ ഒരാള്‍ കൂടിയാണ് മഞ്ജു.
മഞ്ജുവിന്റെ കഥാപാത്രങ്ങളെ എടുത്തു നോക്കുമ്പോള്‍ കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ചിത്രം ഏറെ മുന്നിട്ടു നില്ക്കുന്നു. ടി.കെ. രാജീവ് കുമാര്‍ ഒരുക്കിയ ഈ ചിത്രത്തില്‍ മാതാപിതാക്കളെ കൊന്നൊടുക്കിയ അച്ഛനെയും മകനെയും വശീകരിച്ച് വക വരുത്തി ഇല്ലാതാക്കിയ മകളായി താരം തകര്‍ത്തഭിനയിച്ചു.
ടികെ രാജീവ് കുമാര്‍ ഒരു അഭിമുഖത്തില്‍ തിലകന് മഞ്ജുവിനെക്കുറിച്ച് പറഞ്ഞത് പങ്കുവച്ചിട്ടുണ്ട്. ” ചിത്രത്തില്‍ അഭിനയിക്കാന്‍ വരുമ്പോള്‍ അദ്ദേഹത്തിന് ശാരീരികമായ അസ്വസ്ഥതകള്‍ നിറയെ ഉണ്ടായിരുന്നു. എങ്കിലും അദ്ദേഹം സെറ്റില്‍ പറയുമായിരുന്നു. മഞ്ജുവിനെ സൂക്ഷിക്കണം അല്ലെങ്കില്‍ അവള് എന്നെ കടത്തി വെട്ടിക്കളയും.. മുഴുവന്‍ സമയവും സെറ്റിലിരുന്ന് അദ്ദേഹം മഞ്ജുവിന്റ അഭിനയത്തെ നോക്കി കാണുമായിരുന്നു. ”
മുന്‍പ് ഒരു അഭിമുഖത്തില്‍ മഞ്ജുവിന്റെ അഭിനയത്തെക്കുറിച്ച് തിലകന് തന്നെ പറഞ്ഞതിങ്ങനെ.. ”എന്റെ രംഗം ഇല്ലാത്തപ്പോള്‍ പോലും ഞാന്‍ സെറ്റില്‍ പോകുമായിരുന്നു. കാരണം ആ പെണ്‍കുട്ടിയുടെ അഭിനയം അഭിനയം കാണണമായിരുന്നു എനിക്ക്. എങ്കിലേ എനിക്ക് ഒപ്പപ്പെത്താന്‍ കഴിയൂ”
Post Your Comments