മലയാള സിനിമയുടെ പ്രിയ താരങ്ങളാണ് മേനകാസുരേഷും കീര്‍ത്തി സുരേഷും മലയാളത്തിന് പുറമെ നിരവധി ചിത്രങ്ങളിലൂടെ ആരാധകരുടെ പ്രിയ താരമായി മാറിയ കീര്‍ത്തി സുരേഷിനെ നിരവധി പുരസ്‌കാരങ്ങളും തേടി എത്തി ഇപ്പോള്‍ ദേശീയ പുരസ്‌കാരവും താരത്തിനെ തേടിയെത്തി ഇതവണ പുരസ്‌കാര വേദിയില്‍ നിറഞ്ഞ പുഞ്ചിരിയോടെ തിളങ്ങി നിന്നതും താരം തന്നെയാണ്.
കേരളീയ തനിമയിലാണ് കീര്‍ത്തി പുരസ്‌കാരം സ്വീകരിക്കാനയി എത്തിയത്. സാരിയില്‍ തലയില്‍ മുല്ലപ്പൂ ചൂടി തനി മലയാളി പെണ്‍കൊടിയായിട്ടായിരുന്ന താരം എത്തിയത്. നടി സാവിത്രിയുടെ ജീവിതകഥ പറഞ്ഞ മഹാനടി എന്ന ചിത്രമാണ് കീര്‍ത്തിയെ മികച്ച നടിയ്ക്കുളള പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവില്‍ നിന്നാണ് കീര്‍ത്തി പുരസ്‌കാരം ഏറ്റുവാങ്ങിയത്. അമ്മ മേനക സുരേഷ്, സുരേഷ്, സഹോദരി രേവതിയും പുരസ്‌കാര ചടങ്ങില്‍ പങ്കെടുത്തിരുന്നു.
അതേ സമയം ബോളിവുഡില്‍ തിളങ്ങിയത് സുപ്പര്‍ താരങ്ങള്‍ അക്ഷയ് കുമാറും, വിക്കി കൗശലും ആയുഷ്മാന്‍ തുടങ്ങിയവരായിരുന്നു. ചടങ്ങിലെ മറ്റൊരു ഹൈലൈറ്റ് കറുത്ത വസ്ത്രം ധരിച്ചായിരുന്നു ഇവര്‍ പുരസ്‌കാരദാന ചടങ്ങില്‍ എത്തിയത്. ഉറി എന്ന ചിത്രത്തിലെ പ്രകടനമാണ് വിക്കിയെ മികച്ച നടനുള്ള പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.. അന്ധാദുന്‍ എന്ന ചിത്രത്തിലെ പ്രകടനമാണ് ആയുഷ്മാനേയും മികച്ച നടന്‍ എന്നുള്ള പുരസ്‌കാരം തേടിയെത്തിയത്. പാഡ്മാന്‍ എന്ന ചിത്രമാണ് അക്ഷയ് കുമാറിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഉപരാഷ്ടരപതി വെങ്കയ്യ നായിഡുവില്‍ നിന്നാണ് മൂവരും പുരസ്‌കാരം ഏറ്റുവാങ്ങിയത്.പുരസ്‌കാരം ഉപേക്ഷിച്ച് സുഡാനി ടീംപുരസാകാര ജേതാക്കളായ സുഡാനി ഫ്രം നൈജീരിയ ടീം ചടങ്ങില്‍ നിന്ന് വിട്ട് നിന്നു. പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ചാണ് ചടങ്ങില്‍ നിന്ന് വിട്ട് നിന്നത്. സുഡാനി ടീം പങ്കെടുക്കില്ലെന്ന് സംവിധായകന്‍ സക്കറിയ നേരത്തെ വ്യക്തമാക്കിയിരുന്നു. മലയാളത്തില്‍ നിന്നും ജോജു ജോര്‍ജ്, സാവിത്രി ശ്രീധരന്‍ എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായിരുന്നു.
Post Your Comments