ഗായിക എന്ന നിലയിൽ മലയാളികളുടെ മനസ്സ് കവർന്ന കെ എസ് ചിത്ര ക്രിസ്മസ് കാലത്തെ മകൾക്കൊപ്പമുള്ള ഓർമ്മ ദിനങ്ങൾ പങ്കുവയ്ക്കുകയാണ്. മകള്‍ക്ക് വേണ്ടി വീട്ടില്‍ ക്രിസ്മസ് ട്രീ ഒരുക്കുമായിരുന്നുവെന്നും എപ്പോഴും സന്തോഷത്തോടെയിരിക്കുന്ന അവള്‍ ഡിസംബര്‍ മാസത്തിലായിരുന്നു ജനിച്ചതെന്നും ചിത്ര ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ പങ്കുവയ്ക്കുന്നു
‘മകൾ നന്ദന ഡിസംബർ പതിനെട്ടിനാണ് ജനിച്ചത്. ക്രിസ്മസ് ബേബിയാണ്. ഞാൻ വീട്ടീനുള്ളിൽ ക്രിസ്മസ് ട്രീ ഒരുക്കുമായിരുന്നു. അത് മോൾക്ക് വലിയ ഇഷ്ടമാണ്. ഇപ്പോഴൊന്നും ചെയ്യാറില്ല . നല്ല സന്തോഷമുള്ള ഒരു കുട്ടിയായിരുന്നു. എല്ലായിടത്തും ഞങ്ങൾ കൊണ്ട് പോകും . എല്ലായിടത്തും കൊണ്ട് പോകാനാണെങ്കിൽ ഇങ്ങോട്ട് കൊണ്ട് വരണ്ട എന്ന് സ്കൂളിൽ നിന്ന് പറഞ്ഞപ്പോഴാണ് അത് കുറച്ചത്. ഞാൻ പെട്ടി പായ്ക്ക് ചെയ്യുമ്പോൾ അവളുടെ പെട്ടിയും അടുക്കുന്നുണ്ടോ എന്ന് നോക്കും .ഇല്ലെന്ന് കണ്ടാൽ സങ്കടാവും. എന്നാലും വിജയേട്ടന്റെ കൂടെ നിൽക്കാനിഷ്ടമാണ്. ഡിസംബറെത്തിയാൽ ആ ഓർമ്മകളെല്ലാം ഇരച്ചെത്തും. ഞാൻ മധുരം ഇഷ്ടമുള്ളയാളാണ്. പണ്ട് ജൂബിലി പ്രൊഡക്ഷൻസിലെ ജോയ് തോമസ് സാർ ക്രിസ്മസ് ആകുമ്പോൾ കേക്ക് കൊടുത്തുവിടും . ജൂബിലിയുടെ കേക്ക് വരുമ്പോഴാണ് പലപ്പോഴും ക്രിസ്മസ് എത്തിയല്ലോ എന്നോർമ്മ വരുന്നത്. ഇപ്പോൾ അത്തരം പതിവുകളൊന്നുമില്ല’.
Post Your Comments