
മമ്മൂട്ടിയോടൊപ്പം ഉണ്ണി മുകുന്ദനും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് മാമാങ്കം. മികച്ച കളക്ഷനുമായി മുന്നേറുകയാണ് ചിത്രം. ഇതിനിടെ തന്‍റെ വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. മാതൃഭൂമി ഓണ്‍ലെെനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഉണ്ണി ഇതിനെ കുറിച്ച് പറഞ്ഞത്.
വിവാഹം ഒരു ചോദ്യമായി മനസില്‍ കിടക്കുന്നുണ്ട്. നടനായത് കൊണ്ട് എപ്പോള്‍ വേണമെങ്കിലും പെണ്ണുകിട്ടുമെന്ന അഹങ്കാരമൊന്നും വേണ്ടെന്ന് വീട്ടുകാരും സുഹൃത്തുക്കളും ഇടയ്ക്കിടെ പറയാറുണ്ടെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു. കരുത്താര്‍ന്ന, പ്രേക്ഷകമനസില്‍ നിറഞ്ഞു നില്‍ക്കുന്ന വേഷങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹമെന്നും അതിനിടെ വിവാഹം മറന്നു പോകുന്നതല്ലെന്നും പക്ഷെ നീണ്ടു പോകുന്നതാണെന്നും താരം പറയുന്നു.
അതേസമയം, മാമാങ്കത്തിലെ ചന്ത്രോത്ത് പണിക്കര്‍ക്ക് ലഭിക്കുന്ന പ്രതികരണങ്ങളല്‍ താരം സന്തുഷ്ടനാണ്. തന്‍റെ അഭിനയ ജീവിതത്തിലെ മുതല്‍ക്കൂട്ടാണ് മാമാങ്കമെന്നാണ് താരം പറയുന്നത്. സിനിമയ്ക്കായി എടുത്ത പ്രയത്നങ്ങള്‍ ഫലം കണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചനയെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.
Post Your Comments