സിനിമകളിലൂടെ പ്രേക്ഷകരെ എന്‍റര്‍ടെയ്ന്‍ ചെയ്യിക്കുന്നത് പോലെ തന്നെ സോഷ്യല്‍ മീഡിയയിലൂടെ എപ്പോഴും ആരാധകരുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുന്ന താരവുമാണ് കുഞ്ചാക്കോ ബോബന്‍. ഇപ്പോഴിതാ കുഞ്ചാക്കോയുടെ ഏറ്റവും പുതിയ പോസ്റ്റ് ആൺ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിരിക്കുന്നത്. തന്‍റെ ഭാര്യ പ്രിയയുടെ സ്കൂളിലെ റിയൂണിയന്‍ പരിപാടിയെ കുറിച്ചുള്ള പോസ്റ്റാണ് കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിരിക്കുന്നത്.
തിരുവനന്തപരും സെന്‍റ് തോമസ് സ്കൂളിലായിരുന്നു പ്രിയ പഠിച്ചത്. 20 വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന റീയൂണിയന്‍ പരിപാടിയില്‍ സംസാരിക്കുന്ന പ്രിയയുടെ ചിത്രവും താരം പങ്കുവച്ചിരുന്നു.
സ്നേഹിക്കുന്നവരുടെ കണ്ണുകളിലെ തിളക്കത്തേക്കാള്‍ വലിയ നിധിയില്ലെന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. ആ പഴയ സ്കൂള്‍ വിദ്യാര്‍ഥിനിയായി പ്രിയയെ കണ്ടതിലെ സന്തോഷവും താരം പങ്കുവയ്ക്കുന്നു. പ്രിയ വേദിയില്‍ സംസാരിക്കുമ്പോള്‍ മകന്‍ ഇസഹാക്കിനെ കെെയ്യിലെടുത്ത് അരികില്‍ നില്‍ക്കുന്ന ചാക്കോച്ചനും ചിത്രത്തിലുണ്ട്. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഗിഫ്റ്റിനൊപ്പമെന്നാണ് ചാക്കോച്ചന്‍ മകനെ കുറിച്ച് പറയുന്നത്.
അതേസമയം, കഴിഞ്ഞ ദിവസമാണ് കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന പുതിയ ചിത്രം അഞ്ചാം പാതിരയുടെ ട്രെയിലര്‍ പുറത്തിറങ്ങിയത്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ത്രില്ലറിന്‍റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
Post Your Comments