
മലയാള സിനിമാലോകത്തിന്റെ പ്രിയതാരമാണ് ജയസൂര്യ.മലയാള ചിത്രത്തില്‍ അഭിനയ മികവ് കൊണ്ടും സംവിധായക മികവ് കൊണ്ടും തന്റോതായ ഇടം കണ്ടെത്തിയ താരമാണ് ജയസൂര്യ. സിനിമയില്‍ ഓരോ ഘട്ടം കഴിയുന്തോറും ശക്തമായ കഥാപാത്രവുമായിട്ടാണ് താരം എത്തുന്നത്. സിനിമയ്ക്കൊപ്പം തന്നെ തന്റെ കുടുംബത്തിനും തുല്യ പ്രാധാന്യം നല്കുന്ന താരമാണ് ജയസൂര്യ . ഭാര്യയ്ക്കും മക്കള്‍ക്കും എല്ലാവിധ പിന്തുണ നല്കി താരം കൂടെയുണ്ടാകാറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് താരത്തിന്റെ മകള്‍ വേദ വരച്ച ചിത്രമാണ്. നടന് തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ജയസൂര്യയുടെ ചിത്രം തന്നെയാണ് മകള്‍ വരച്ചിരിക്കുന്നത്. ഇതാണോടി ഞാന്‍ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനോടൊപ്പം വേദയുടെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട് . മികച്ച പ്രതികരണമാണ് ജയസൂര്യയുടെ മകളുടെ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ പ്രായത്തില്‍ ഇത്രയും വരച്ചത് വലിയ കാര്യമാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. കൂടാതെ ജയസൂര്യയ്ക്കും അഭിനന്ദനം നേരുന്നുണ്ട് ആരാധകര്‍.
ജയസൂര്യയുടെ മകന് അദ്വൈതിനെയും മലയാള സിനിമയിലൂടെ ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകര്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രിയില്‍ ജയസൂര്യയുടെ കുട്ടിക്കാലം അവതരിപ്പിച്ചു കൊണ്ടാണ് താരപുത്രന്റെ അരങ്ങേറ്റം കുറിച്ചത് . പിന്നീട് സു.. സു… സുധി വാത്മീകം, ക്യാപ്റ്റന്‍, തൃശൂര്‍ പൂരം എന്നീ ചിത്രങ്ങളിലും അദ്വൈത് അഭിനയിച്ചിട്ടുണ്ട്. ജയസൂര്യയുടെ കുട്ടിക്കാലം തന്നെയാണ് മകന് അവതരിപ്പിച്ചിരിക്കുന്നത്.താരത്തിന്റെയും താരകുടുംബത്തിന്റെയും വിശേഷങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍ .
Post Your Comments