GeneralLatest NewsMollywood

‘‘പറഞ്ഞത് കള്ളമായിരുന്നില്ല.. ഒളിച്ചോടിയതുമല്ല” ഭാമ പറയുന്നു

അമ്മയും എങ്ങുമെത്താത്ത മൂന്നു പെൺമക്കളും. അതായിരുന്നു അന്ന് ഞങ്ങളുടെ കുടുംബം.

മലയാളത്തിന്റെ പ്രിയ താരം ഭാമ വിവാഹിതയാകുകയാണ്. ബിസിനസ്കാരന്‍ അരുണ്‍ ആണ് വരന്‍. ജനുവരിയില്‍ വിവാഹം ഉണ്ടാകുമെന്ന് ഭാമ തുറന്നു പറയുന്നു. വിവാഹത്തെക്കുറിച്ച് രണ്ടു വര്ഷം മുന്പ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വരനെ കണ്ടെത്തുന്നത് വീട്ടുകാരെ ഏല്‍പ്പിച്ചിരിക്കുകയാണെന്നു ഭാമ പറഞ്ഞിരുന്നു. ഇത് ചോദ്യത്തിൽ നിന്നു രക്ഷപ്പെടാനുള്ള പതിവ് ഉത്തരമായാണ് ഇത് കരുതിയതെന്ന് അഭിമുഖത്തിനിടയില്‍ പറഞ്ഞപ്പോള്‍ ‘‘പറഞ്ഞത് കള്ളമായിരുന്നില്ല, ചോദ്യത്തിൽ നിന്ന് ഒളിച്ചോടിയതുമല്ല.’’ ഭാമ പറഞ്ഞു.

‘‘പതിനെട്ടാം വയസ്സിൽ സിനിമയിൽ വന്നതാണ് ഞാൻ. സിനിമകൾ ചെയ്യണം, സമ്പാദിക്കണം. സ്വന്തം കാലില്‍ നിൽക്കാനാകണം. എന്നിട്ടേ വിവാഹം കഴിക്കൂ. അതും ഇരുപത്തെട്ടു വയസ്സിനു ശേഷം… ഇതെല്ലാം അന്നേ തീരുമാനിച്ചിരുന്നു. അമ്മയും എങ്ങുമെത്താത്ത മൂന്നു പെൺമക്കളും. അതായിരുന്നു അന്ന് ഞങ്ങളുടെ കുടുംബം. അതുകൊണ്ടു തന്നെ ജീവിതത്തെ അത്രയും ഗൗരവമായാണ് കണ്ടത്.” താരം വെളിപ്പെടുത്തി

ജനുവരിയിലാണ് അരുണുമായുള്ള വിവാഹം. വിവാഹവും മെഹന്തി ചടങ്ങും കോട്ടയത്താണ് നടത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button