മലയാളത്തിന്റെ പ്രിയതാരങ്ങളാണ് സുരേഷ് ഗോപിയും ശോഭനയും വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലെ താര ജോടികള്‍ വീണ്ടും പുതിയ ചിത്രത്തിലൂടെ തിരിച്ചെത്തുകയാണ്.സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യന് സംവിധാനംചെയ്യുന്ന പുതിയ ചിത്രത്തിലാണ് സുരേഷ് ഗോപി പ്രധാന കഥാപാത്രമായി എത്തുന്നത് നാല് വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷമാണ് സുരേഷ് ഗോപി മലയാള സിനിമയില്‍ അഭിനയിക്കാന്‍ എത്തിയത്. വന്‍ താര നിരയിലാണ് ചിത്രം ഒരുങ്ങുന്നത് ചിത്രം നിര്‍മിക്കുന്നത് ദുല്‍ഖര്‍ സല്മാന് ആണ്. ദുല്‍ഖറും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് ഇന്നലെ പൂര്‍ത്തിയായി.
ശോഭനയും, കല്യാണി പ്രിയദര്‍ശനുമാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സുരേഷ് ഗോപിയും, ശോഭനയും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്. 2005ല്‍ പുറത്തിറങ്ങിയ മകള്‍ക്ക് എന്ന ചിത്രത്തിലാണ് ഇരുവരും അവസാനം ഒരുമിച്ചഭിനയിച്ചത്.
മേജര്‍ രവിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.മേജര്‍ ഉണ്ണികൃഷ്ണന് എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തില്‍ എത്തുന്നത് . മേജര്‍ ആത്മാറാമായി മേജര്‍ രവിയും . ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അല്‍ഫോന്‍സ് ആണ്. മുകേഷ് മുരളീധരന് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.മണിച്ചിത്രത്താഴിലെ ഗംഗയും നകുലനും വീണ്ടും ഒരുമിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകരും.
Post Your Comments