നന്ദനം എന്ന ചിത്രത്തിലൂടെ മലയാളത്തിലേയ്ക്ക് എത്തിയ നടനാണ് പൃഥ്വിരാജ്. രഞ്ജിത് ഒരുക്കിയ ഈ ചിത്രത്തിന് പിന്നാലെ കൈനിറയെ അവസരങ്ങളാണ് പൃഥ്വിരാജിനു ലഭിച്ചത്. യുവ താരനിരയില്‍ ശ്രദ്ധിക്കപ്പെട്ട പൃഥ്വിരാജ് സംവിധായകന്റെ കുപ്പായവും അണിഞ്ഞുകഴിഞ്ഞു.
രഞ്ജിത് ഒരുക്കിയ ഇന്ത്യന്‍ റുപ്പി പൃഥ്വിരാജ് നിര്‍മിക്കുകയും വര്‍ഷങ്ങള്‍ക്ക് ശേഷം അഞ്ജലി മേനോന് സംവിധാനം ചെയ്ത ‘കൂടെ’യിലൂടെ ക്യാമറയ്ക്ക് മുന്നില്‍ ഇരുവരും ഒന്നിക്കുകയും ചെയ്തു. അതിനു പിന്നാലെ അയ്യപ്പനും കോശിയും എന്ന ചിത്രത്തിനായി ഇരുവരും ഒന്നിക്കുകയാണ്. അനാര്‍ക്കലിക്ക് ശേഷം സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ അച്ഛനും മകനുമായാണ് രഞ്ജിത്തും പൃഥിയും എത്തുന്നത്. എന്നാല്‍ മലയാളത്തില്‍ ഒതുങ്ങിനില്‍ക്കേണ്ട ഒരാള്‍ അല്ല പൃഥ്വിരാജെന്നു രഞ്ജിത് പറയുന്നു.
മാതൃഭൂമിയ്ക്ക് നല്കിയ അഭിമുഖത്തില്‍ രഞ്ജിത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ” കേരളത്തില്‍, മലയാളത്തില്‍ ഒതുങ്ങിനില്‍ക്കേണ്ടവന്നൊന്നുമല്ല ഇവന്, മികച്ച സിനിമകളുമായി ഏറെ ദൂരം മുന്നോട്ടുപോകാനുണ്ട്. സിനിമയെ നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നവനും മാറ്റങ്ങളെ ഉള്‍ക്കൊണ്ട് അവയെ പ്രവൃത്തിതലത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നവനും വളര്‍ച്ചയുണ്ടാകും, രാജു അത്തരത്തില്‍ ഒരാളാണ്. അവന് രാജ്യത്തിന്റെ അതിരുകള്‍ ഭേദിച്ചുപോയാല്‍ ഒരുപക്ഷേ, നിങ്ങളെല്ലാം അദ്ഭുതപ്പെട്ടേക്കും എന്നാല്‍ അതെല്ലാം ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്.”
Post Your Comments