പൗരത്വനിയമഭേദഗതിക്കെതിരായി രാജ്യമെങ്ങും പ്രതിഷേധങ്ങള്‍ ശക്തമാവുകയാണ്. എന്നാല്‍ തെരുവില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ മതത്തിന് വേണ്ടി എന്ന് പറയുന്നവര്‍ക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന് അരുണ്‍ഗോപി.
അരുണ്‍ ഗോപിയുടെ പോസ്റ്റ്
തെരുവില്‍ നടക്കുന്ന ഈ സമരങ്ങളൊക്കെ മതത്തിനുവേണ്ടി എന്ന് പറയുന്നവരോട്. ഈ പ്രതിഷേധാഗ്നി മതത്തിനു വേണ്ടി അല്ല, ഖുര്‍ആന്‍ വേണ്ടിയോ ബൈബിള്‍ നു വേണ്ടിയോ ഭഗവത്ഗീതയ്ക്കു വേണ്ടിയോ അല്ല. ഒരേഒരു പുസ്തകത്തിനായി.. ‘ഭരണഘടന.’ ആ പുസ്തകത്തിന്റെ താളുകളില്‍ നമ്മുക്കായി നല്കിയ മതേതരത്വം, തുല്യ നീതി ഇവയ്ക്കായി മാത്രം.! ഐക്യപ്പെടാതിരിക്കാന്‍ എങ്ങനെ കഴിയും??
ഈ പുസ്തകത്തില്‍ കാണുന്ന ‘താമര’ ആരുടേയും സ്വന്തമല്ല ദേശീയ പുഷ്പമാണ് ???? അരുണ്‍ഗോപി കുറിച്ചു.
Post Your Comments