Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsMollywood

ഹൃദയസ്തംഭനം; പ്രശസ്ത ഛായാഗ്രാഹകൻ രാമചന്ദ്രബാബു അന്തരിച്ചു

എൺപതോളം സംവിധായകർക്കൊപ്പം പ്രവർത്തിച്ച അദ്ദേഹം ഒരു വടക്കൻ വീരഗാഥ, പടയോട്ടം, ഗസൽ, യവനിക, നിർമാല്യം, വിദ്യാർഥികളെ ഇതിലെ ഇതിലെ, രതിനിർവേദം, സല്ലാപം എന്നീ ചിത്രങ്ങളിൽ ക്യാമറ ചലിപ്പിച്ചു.

പ്രമുഖ സിനിമാ ഛായാഗ്രാഹകൻ രാമചന്ദ്രബാബുഅന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചായിരുന്നു അന്ത്യം. ഹൃദയസ്തംഭനമാണു മരണകാരണം.

നെഞ്ചുവേദനയെ തുടർന്ന് അദ്ദേഹത്തെ ബീച്ച് ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചിരുന്നു. മെഡിക്കൽ കോളജിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദേശിച്ചതിനെ തുടർന്ന് അങ്ങോട്ട് കൊണ്ടു പോയെങ്കിലും അവിടെ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

എൺപതോളം സംവിധായകർക്കൊപ്പം പ്രവർത്തിച്ച അദ്ദേഹം ഒരു വടക്കൻ വീരഗാഥ, പടയോട്ടം, ഗസൽ, യവനിക, നിർമാല്യം, വിദ്യാർഥികളെ ഇതിലെ ഇതിലെ, രതിനിർവേദം, സല്ലാപം എന്നീ ചിത്രങ്ങളിൽ ക്യാമറ ചലിപ്പിച്ചു.

shortlink

Post Your Comments

Back to top button