കണ്ണൂര്‍ ഇരിട്ടി മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ ദര്‍ശനത്തിനെത്തി പ്രിയതാരം ദിലീപ്. ഇന്ന് അതിരാവിലെ അഞ്ച് മണിയോടെയാണ് താരം ക്ഷേത്രത്തിൽ ദശനത്തിനെത്തിയത്. താരത്തെ കാണാൻ ആ സമയത്തും ആരാധകരും എത്തിയിരുന്നു. ക്ഷേത്ര ഭരണസമിതി അംഗങ്ങൾ ചേര്‍ന്നാണ് പ്രിയതാരത്തെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചത്. ക്ഷേത്രത്തിൽ പ്രത്യേക വഴിപാടും ചെയ്ത ശേഷമാണ് താരം ക്ഷേത്രം വിട്ടത്.
ഉത്രാടം നക്ഷത്രത്തില്‍ പിറന്ന ഗോപാലകൃഷ്ണന് എന്ന ദിലീപ് തൻ്റെ പേരിൽ വിശേഷാല്‍ നിറമാല വഴിപാടും, കാവ്യയുടെയും മീനാക്ഷിയുടെയും പേരില്‍ ക്ഷേത്രനടയിൽ ഭാഗ്യസൂക്ത പുഷ്പാഞ്ജലി വഴിപാടും നടത്തി. തുടര്‍ന്നാണ് ക്ഷേത്രദര്‍ശനം നടത്തുകയും അഭിഷേകവും നിര്‍മാല്യവും തൊഴുതതും. ദിലീപ് ക്ഷേത്രത്തിലെത്തിയത് തന്റെ സുഹൃത്ത് ദീപക്കിനൊപ്പമായിരുന്നു. ഒന്നരമണിക്കൂറോളം ക്ഷേത്രത്തിൽ ചെലവഴിച്ച ശേഷം പൂജാരിയില്‍ നിന്നും പ്രസാദവും സ്വീകരിച്ച ശേഷമാണ് താരം മടങ്ങിയത്. ഒപ്പം ക്ഷേത്രത്തിലെത്തിയ തന്നെ കാണാനെത്തിയ ആരാധകർക്കൊപ്പം ചിത്രവും പകർത്താൻ താരം സമയം കണ്ടെത്തിയിരുന്നു.
Post Your Comments