പരിചിതമല്ലാത്ത സ്ഥലങ്ങളിലേക്ക് യാത്രചെയ്യുമ്പോൾ മിക്കവരും ആശ്രയിക്കുന്നത് ഗൂഗിൽ മാപ്പിനെയാണ്. എന്നാൽ, ചില സമയങ്ങളിൽ തെറ്റായ വഴികളായിരിക്കും ഗൂഗിൾ മാപ്പ് കാണിച്ച് തരുന്നത്. അത്തരത്തിൽ തനിക്കും സഹപ്രവർത്തകർക്കുമുണ്ടായ ഒരു അനുഭവം പങ്കുവെയ്ക്കുകയാണ് നടൻ സാജു കൊടിയൻ. കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് സാജു ഈ കാര്യം പറഞ്ഞത്.
‘ഒരു ദിവസം നെടുങ്കണ്ടത്തെ ഒരു പ്രോഗ്രാമിന് ഞാനും മാർട്ടിനും ജയരാജുമെല്ലാം പോയി. അത് കഴിഞ്ഞ് തിരിച്ച് വരുമ്പോൾ വണ്ടിയോടിക്കുന്ന പയ്യൻ പറഞ്ഞു വഴിയെനിക്കത്ര പിടിയില്ല, രാത്രിയായോണ്ട് ആരൊടെങ്കിലും ചോദിക്കാന്നുവെച്ചാൽ അതും പറ്റില്ലെന്ന്. അപ്പോൾ ഞാൻ പറഞ്ഞു ഗൂഗിൾ അമ്മായി ഓൺ ചെയ്യൂ, അത് വഴി പറഞ്ഞു തരുമെന്ന്. അങ്ങനെ ഗൂഗിൾ മാപ്പ് പറഞ്ഞ വഴിയിലൂടെ പോന്നു. കുറേ പോന്നപ്പോൾ ഒരു ബോർഡ് കണ്ടു, മൂന്നാർ രണ്ട് കിലോമീറ്റർ എന്ന്. പിന്നെ മൂന്നാർ ടൗണിൽ കയറി ചായയൊക്കെ കുടിച്ചു. ഗൂഗിൾ അമ്മായി കാരണം അങ്ങനെയൊരു ഗുണം കിട്ടി, മൂന്നാർ കാണാൻ പറ്റി’-സാജു കൊടിയൻ പറഞ്ഞു.
Post Your Comments