
നിങ്ങളുടെ ഊഹം ശരിയാണ്. 20 വർഷം മുൻപ് ഉടുത്ത അതേ സാരിയാണ് ഞാൻ വർധാന്റെ ഒന്നാം പിറന്നാളിനും ധരിച്ചത്. ഇപ്പോഴിതാ ആരാധകരുടെ സ്നേഹത്തേയും ഓർമശക്തിയേയും പുകഴ്ത്തി എത്തിരിക്കുകയാണ് പൂർണ്ണിമ ഇന്ദ്രജിത്ത്. ഏതാനും ദിവസം മുൻപായിരുന്നു പൂർണ്ണിമയുടെ സഹോദരിയുടെ മകന്റെ ഒന്നാം പിറന്നാൾ.
അന്ന് പൂർണ്ണിമ ധരിച്ച ഇളം നീല നിറത്തിലുള്ള സാരി തന്നെയാണ് 17 വർഷം മുൻപ് വനിതയുടെ കവർഫോട്ടോയ്ക്ക് വേണ്ടിയും ഉപയോഗിച്ചത്. 2002ൽ എടുത്ത ആ കവർഫോട്ടോയെക്കുറിച്ചുള്ള ഓർമകളും പൂർണ്ണിമ പങ്കുവെച്ചു.
വിവാഹത്തിന് ഏതാനും ദിവസം മുൻപായിരുന്നു വനിതയുടെ കവർഷൂട്ട്. ഒരുപാട് നല്ല ഓർമകളുള്ള ആ സമയത്തെ ചിത്രം തന്റെ ഏക്കാലത്തെയും പ്രിയപ്പെട്ട മുഖചിത്രങ്ങളിലൊന്നാണ്. 20 വയസുള്ള പെൺകുട്ടിയിൽ നിന്നും 40 വയസുള്ള യുവതിയിലേക്ക് മാറിയപ്പോഴും തന്റെ വ്യക്തിപരമായ ഇഷ്ടങ്ങളിലൊന്നായി ഈ സാരി നിലനിൽക്കുന്നു. 20 വർഷം മുൻപ് ആദ്യമായി സ്വന്തം പണം കൊണ്ട് വാങ്ങിയ സാരി കൂടിയാണിതെന്ന് മുൻപൊരു പോസ്റ്റിൽ പൂർണ്ണിക കുറിച്ചിരുന്നു
ഈ സാരി എന്നൊക്കെ ധരിച്ചാലും സൗന്ദര്യത്തെക്കുറിച്ച് കൂടുതൽ ആത്മവിശ്വാസമേകാറുണ്ടെന്നും പൂർണ്ണിമ കുറിച്ചു.
Post Your Comments