സംവിധാനം ചെയ്യണമെന്ന മോഹവുമായി സിനിമയിലേക്ക് എത്തിയതാണ് തിരുവനന്തപുരം സ്വദേശിയായ ജഹാംഗീർ. രണ്ടു വൃക്കങ്ങളും തകരാറിലായപ്പോഴും മനോധൈര്യം കൈ വിടാതെ ജീവിതത്തിൽ കൊണ്ട് നടന്ന ആ വലിയ സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് ജഹാംഗീർ. തന്റെ സിനിമാ സ്വപ്നങ്ങളെക്കുറിച്ചുള്ള ഭൂതകാല ഓർമ്മകൾ പങ്കിടുകയാണ് അദ്ദേഹം.
ജഹാംഗീർ ‘അരവിന്ദന്റെ കുടുംബം’ എന്ന പേരിൽ ഒരു തിരക്കഥ പൂർത്തിയാക്കിയ ശേഷം കലാഭവൻ മണിയെയാണ് ആദ്യം സമീപിച്ചത്. കഥ കേട്ട് ഇഷ്ടമായതോടെ സിനിമ ചെയ്യാമെന്ന് കലാഭവൻ മണി സമ്മതിച്ചോടെ സിനിമ നടക്കുമെന്ന പ്രതീക്ഷയിലായിരുന്നു ജഹാംഗീർ. എന്നാൽ വിധി മറ്റൊരു രൂപത്തിൽ അദ്ദേഹത്തെ പിന്തുടരുകയായിരുന്നു .യൂറിനറി ബ്ലാഡറിലുണ്ടായ അണുബാധയെ തുടർന്ന് ജഹാംഗീറിന്റെ രണ്ട് വൃക്കകളും തകരാറിലാകുകയായിരുന്നു. ജീവൻ നിലനിർത്തണമെങ്കിൽ ഡയാലിസിസ് തുടരണമായിരുന്നു . പിന്നെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി ഒരുപാട് പേരുടെ സഹായത്തോടെ സർജറി ചെയ്തു. പിന്നീട് ചെറിയ ചെറിയ നിരവധി ജോലികൾ ചെയ്തു .ഇതിനിടെയിൽ വീണ്ടും സിനിമ ചെയ്യാനുള്ള ശ്രമങ്ങൾ തുടർന്നു. അടുത്ത തിരക്കഥ പൂർത്തിയാക്കിയ ശേഷം സുരേഷ് ഗോപിയെ പോയി കണ്ടു. ‘കവർ സ്റ്റോറി’ എന്ന ചിത്രത്തിൽ സുരേഷ് ഗോപിക്ക് വേണ്ടി ജഹാംഗീർ ഡ്യൂപ്പ് ആയിട്ടുണ്ട്. ആ സൗഹൃദത്തിന്റെ പുറത്തായിരുന്നു സുരേഷ് ഗോപിയെ കാണാനുള്ള നീക്കം ജഹാംഗീർ നടത്തിയത്. സുരേഷ് ഗോപി കഥ കേൾക്കുകയും ഈ സിനിമ ചെയ്യാമെന്ന് വാക്ക് നൽകുകയും ചെയ്തിരുന്നു എന്നാൽ നിർഭാഗ്യവശാൽ ആ സിനിമയും നടക്കാതെ പോകുകയായിരുന്നു.
കടപ്പാട് : വനിത
Post Your Comments