CinemaLatest NewsMollywoodNEWS

പുതിയ മാറ്റങ്ങളുമായി നടി റോമ കാരണം കേട്ട് ഞെട്ടി ആരാധകര്‍

മലയാളത്തിന്റെ പ്രിയ നടിയാണ് റോമ ഒരുപിടി നല്ല ചിത്രങ്ങളുമായി ആരാധകരുടെ ഹൃദയം കീഴടക്കിയ റോമ മലയാള സിനിമകളില്‍ നായികയായും സഹനായികയുമായും തിളങ്ങിനില്‍ക്കുമ്പോഴാണ് പെട്ടെന്ന് സിനിമയില്‍ നിന്നും അപ്രത്യക്ഷയാകുന്നത്. എന്നാലിപ്പോള്‍ പ്രവീണ്‍ പൂക്കാടന്‍ സംവിധാനം ചെയ്യുന്ന വെള്ളേപ്പം എന്ന സിനിമയിലൂടെ തിരിച്ചെത്തുകയാണ് താരം. എന്നാല്‍ ഈ തിരിച്ചുവരവില്‍ മറ്റൊരു പുതുമ കൂടിയുണ്ട്. റോമയുടെ പേരില്‍ ഒരു ചെറിയ മാറ്റം വന്നിരിക്കുകയാണ്.

Roma എന്ന് എഴുതുമ്പോള്‍ അക്ഷരങ്ങള്‍ക്കൊപ്പം ഒരു H കൂടി ചേര്‍ത്തിരിക്കുകയാണ് താരം ഇപ്പോള്‍ അതുകൊണ്ട് Roma ഇനിമുതല്‍ Romah ആയി മാറും. സിനിമയില്‍ നിന്നുവിട്ടുനിന്ന മൂന്ന് വര്‍ഷം സംഖ്യാജ്യോതിഷപഠനത്തില്‍ ശ്രദ്ധിച്ചതാണ് ഈ തീരുമാനത്തിന് പിന്നിലെ കാരണം. സംഖ്യാജോതിഷവും (Numerology) വാസ്തുവും ജോതിഷവുമൊക്കെയായിരുന്നു ഈ കാലയളവിലെ പഠനവിഷയങ്ങള്‍.

ഓരോ അക്ഷരത്തിനും നമ്പറിനും വിലയുണ്ടെന്ന് അങ്ങനെയാണ് മനസ്സിലാക്കിയതെന്നും ഇതോടെയാണ് സ്വന്തം പേരിലും തിരുത്തുവരുത്തിയതെന്നും റോമ പറയുന്നു. പേരുമാറ്റിയതിന്റെ ഫലം ജീവിതത്തിലൂടെ അറിയാമെന്നും പേര് മാറ്റല്‍ ബോളിവുഡടക്കമുള്ള മേഖലയില്‍ സജീവമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
മലയാളത്തില്‍ ജയറാമിനൊപ്പം അഭിനയിച്ച സത്യയായിരുന്നു റോമയുടെ അവസാന ചിത്രം.ആരാധകര്‍ ഏറെ കാത്തിരിക്കുകയാണ് താരത്തിന്റെ പുതിയ ചിത്രത്തിനായി.

shortlink

Related Articles

Post Your Comments


Back to top button