CinemaGeneralLatest NewsMollywoodNEWS

കുഞ്ഞനിയത്തിക്ക് പിറന്നാളശംസകളുമായി പൃഥ്വിരാജ്‌

പൃഥ്വിക്ക് മാത്രമല്ല സുപ്രിയയ്ക്കും അല്ലിക്കുമൊക്കെ ഏറെയിഷ്ടമാണ് നസ്രിയയെ

ബാലതാരമായി അരങ്ങേറി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയായി മാറിയ താരമാണ് നസ്രിയ നസീം. അവതാരകയായി തുടക്കം കുറിച്ച താരത്തിന് ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കിയത്. പാട്ടിലും അഭിനയത്തിലും ഒരുപോലെ കഴിവ് തെളിയിച്ചാണ് നസ്രിയ മുന്നേറിയത്. ഫഹദ് ഫാസിലുമായുള്ള വിവാഹ ശേഷം കൂടെ എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചെത്തിയത്. കൂടെയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു നസ്രിയയും പൃഥ്വിരാജും അടുത്ത സുഹൃത്തുക്കളായി മാറിയത്.

പൃഥ്വിക്ക് മാത്രമല്ല സുപ്രിയയ്ക്കും അല്ലിക്കുമൊക്കെ ഏറെയിഷ്ടമാണ് നസ്രിയയെ. കഴിഞ്ഞ ദിവസമായിരുന്നു നസ്രിയ തന്റയെ പിറന്നാളാഘോഷിച്ചത്. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് താരത്തിന് ആശംസ നേര്‍ന്നെത്തിയത്. അതിനിടയിലാണ് തന്റെ കുഞ്ഞനിയത്തിക്ക് ആശംസ അറിയിച്ച് പൃഥ്വിരാജ് എത്തിയത്. ഹാപ്പി ബര്‍ത്ത് ഡേ ബേബി സിസ്റ്റർ, കം സൂണ്‍ നസ്രി, അല്ലിക്ക് പാര്‍ട്ടി വേണമെന്നുമായിരുന്നു പൃഥ്വിരാജ് കുറിച്ചത്. കൂടെയെന്ന ചിത്രത്തിലെ മനോഹരമായ ചിത്രവും പൃഥ്വിരാജ് പങ്കുവെച്ചിരുന്നു.

 

 

View this post on Instagram

 

Happy birthday baby sis! “Come soon Nazreeee” Ally wants to party ?

A post shared by Prithviraj Sukumaran (@therealprithvi) on

സഹോദരന് നന്ദിയെന്നറിയിച്ചായിരുന്നു നസ്രിയ എത്തിയത്. നസ്രി ഉടനെ തന്നെ തിരിച്ചെത്തുനെന്നും പാര്‍ട്ടി ഉടനുണ്ടാവുമെന്നും നസ്രിയ പറഞ്ഞിരുന്നു. അല്ലിയെ പെട്ടെന്ന് തന്നെ കാണുമെന്നും താരം കുറിച്ചിട്ടുണ്ട്. നസ്രിയയെപ്പോലൊരു അനിയത്തി ഉണ്ടായിരുന്നുവെങ്കില്‍ എന്ന് താനാഗ്രഹിച്ചിരുന്നതായി മുന്‍പ് പൃഥ്വിരാജ് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button