മലയാള സിനിമയുടെ ചോക്കലേറ്റ് നായിക റോമയ്ക്ക് ഇനി ഒരു എച്ച് കൂടുതല്‍. Roma എന്ന എഴുത്തിന്റെ അക്ഷരങ്ങള്‍ക്കൊപ്പം H കൂടി ചേര്‍ത്തു. Roma അതോടെ Romah ആയി മാറി. കഴിഞ്ഞ മൂന്നുവര്‍ഷമായുള്ള സംഖ്യാജ്യോതിഷപഠനമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നില്‍.
മൂന്നുവര്‍ഷം മുന്‍പ് ജയറാമിനൊപ്പം അഭിനയിച്ച സത്യയായിരുന്നു റോമയുടെ അവസാന ചിത്രം. അതിനുശേഷമുണ്ടായ ഇടവേളയില്‍ പഠിക്കാനായിരുന്നു സമയം ചെലവഴിച്ചത്. സംഖ്യാജോതിഷവും വാസ്തുവും ജോതിഷവുമെല്ലാം റോമയുടെ പഠനവിഷയമായി. ഇതിനായി താരം കുറെ പഠനങ്ങള്‍ നടത്തി. ഈ വിഷയങ്ങളില്‍ മികവുള്ള ഗുരുക്കന്മാരെയും കണ്ടുമുട്ടി.
എല്ലാ വിഷയങ്ങള്‍ക്കും ഓരോ ഗുരുക്കന്മാരുണ്ടായിരുന്നു. അതോടെ ഈ മേഖലയോട് റോമയ്ക്ക് ഇഷ്ടംകൂടി. പഠനം ആഴത്തിലായപ്പോള്‍ ഓരോ അക്ഷരത്തിനും നമ്പറിനും വിലയുണ്ടെന്ന് താരത്തിന് തോന്നി. ഇതോടെ സ്വന്തം പേരിലും തിരുത്തുവന്നു. റോമയ്ക്കൊപ്പം ഒരു എച്ച് കൂടി. ഇതിന്റെ ഫലം ജീവിതത്തിലൂടെ അറിയാം എന്നാണ് പക്ഷം. പേര് മാറ്റല്‍ ബോളിവുഡടക്കമുള്ള മേഖലയില്‍ സജീവമാണെന്നാണ് താരത്തിന്റെ അഭിപ്രായം.
Post Your Comments