ബിഗ് ബോസ് സീസൺ ഒന്നിലെ ഏറ്റവും മുതിർന്ന മത്സരാർത്ഥി ആയിരുന്നു അരിസ്റ്റോ സുരേഷ്.സീസൺ രണ്ട് വരുമ്പോൾ അദ്ദേഹത്തിന് ഒരാഗ്രഹം, കുടുംബത്തിൽ അത്യാവശ്യം കോമഡി ഒക്കെ നിറയ്ക്കുന്ന ഒരാൾ വേണം എന്ന്. ടൈംസ് ഓഫ് ഇന്ത്യ ഓൺലൈന്‍ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ ആവിശ്യം പറയുന്നത്.
ധർമ്മജൻ ബോൾഗാട്ടിയെയാണ് അരിസ്റ്റോ സുരേഷ് ഷോയിലേക്ക് നിർദ്ദേശിക്കുന്നത്. നിരവധി ടിക് ടോക് താരങ്ങളുടെ പേരുകൾ ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും ഇത് വരെയും ആരൊക്കെയാണ് ഷോയിൽ പങ്കെടുക്കാൻ പോകുന്നത് എന്ന കാര്യത്തിൽ മാത്രം വ്യക്തത വന്നിരുന്നില്ല.അപ്പോഴാണ് ധർമ്മജന്റെ പേര് സുരേഷ് പറയുന്നത്.
ധർമ്മജൻ ബിഗ് ബോസ് രണ്ടിലേക്ക് യോഗ്യൻ തന്നെയാണ്. അദ്ദേഹത്തിന് കുടുംബത്തിൽ എപ്പോഴും ചിരി നിറയ്ക്കാൻ സാധിക്കുമെന്നാണ് സുരേഷിന്റെ അഭിപ്രായം. തനിക്ക് ബിഗ് ബോസ് ഒരു ഷോ മാത്രം ആയിരുന്നില്ലെന്നും, ജീവിതം ആയിരുന്നതായും സുരേഷ് വ്യക്തമാക്കി. ഷോയിൽ എത്തിയത് മുതലാണ് തന്നെ ആളുകൾ കൂടുതലായും തിരിച്ചറിയാൻ തുടങ്ങിയതെന്നും സുരേഷ് പറയുന്നു.
Post Your Comments