നായകനായും സഹനടനായും പ്രേക്ഷരുടെ പ്രീതി സമ്പാദിച്ച നടൻ സിജു വിൽസൺ തനിക്ക് ബ്രേക്കായി മാറിയ സിനിമയെക്കുറിച്ചും പക്ഷേ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ട് പോകുമോ എന്ന് കരുതി പിന്നീട് ഉപേക്ഷിച്ച സിനിമകളെക്കുറിച്ചും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേ വ്യക്തമാക്കുകയാണ്.
‘കരിയറിൽ ബ്രേക്കായ മറ്റൊരു സിനിമ ‘ആദിയാണ്. അന്ന് പലരും പറഞ്ഞിരുന്നു ഈ ടൈപ്പ് വേഷങ്ങളാണ് കിട്ടുക എന്ന് അത് സത്യവുമായിരുന്നു. ഒരുപാട് വേഷങ്ങൾ വന്നു. പക്ഷേ ടൈപ്പ് കാസ്റ്റ് ചെയ്യാൻ താത്പര്യമില്ലാത്തത് കൊണ്ട് വേണ്ടേന്ന് വച്ചതാണ്. ഒരേ ടൈപ്പ് വേഷങ്ങൾ ചെയ്യുമ്പോൾ നമുക്ക് തന്നെ സ്വയം ബോറടിക്കും. അപ്പോൾ പിന്നെ പ്രേക്ഷകരുടെ അവസ്ഥ എന്തായിരിക്കും ഞാനൊരു നടൻ മാത്രമല്ല. നല്ലൊരു പ്രേക്ഷകൻ കൂടിയാണ്. കഥ കേൾക്കുമ്പോൾ പ്രേക്ഷകന്റെ സൈഡിൽ നിന്ന് കൂടി ചിന്തിക്കും. കിട്ടുന്ന വേഷങ്ങളിൽ പുതുമയും വ്യത്യസ്തതയും വേണമെന്നാണ് ആഗ്രഹം. ഏത് ക്യാരക്ടറും ചെയ്യാൻ കഴിയുന്നൊരു ഫ്ളെക്സിബിലിറ്റി വേണം. ഇതുവരെ ചെയ്ത ഒരു കഥാപാത്രത്തിലും ആവർത്തന സ്വഭാവം വന്നിട്ടില്ല. അത് ശ്രദ്ധിച്ചു തന്നെ ചെയ്യുന്നതാണ് . ഇതെല്ലാം ഓഡിയൻസും ഇഷ്ടപ്പെടണമെന്ന് പറയാൻ പറ്റില്ല. എല്ലാ ഘടകങ്ങളും ശരിയാകുമ്പോൾ മാത്രമാണ് സിനിമ വിജയിക്കുക’.
Post Your Comments