
മിനിസ്‌ക്രീനിലൂടെ ബിഗ്‌സ്‌ക്രീനിലെത്തിയ ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് രചന നാരായണന്‍ കുട്ടി.കോമഡി രംഗത്തിലൂടെ മിനിസ്‌ക്രീനുകളില്‍ തിളങ്ങിയ താരമായിരുന്നു രചന നാരായണന്‍കുട്ടി. പിന്നീട് സിനിമകളിലും അവതാരികയായും താരം നിറഞ്ഞു നിന്നു അഭിനയത്തിലൂടെ സ്‌ക്രീനുകളില്‍ എത്തിയ താരം നല്ല ഒരു നര്‍ത്തകി കൂടിയാണ്. ഇപ്പോള്‍ താരത്തെ തേടി എത്തിയത് മുംബൈയിലെ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച നൃത്ത സംവിധാനത്തിനുള്ള പുരസ്‌കാരമാണ്.
താരത്തിന് പുരസ്‌കാരം ലഭിച്ചത്‌നിത്യസുമംഗലി എന്ന തമിഴ് ചിത്രത്തിലെ നൃത്ത സംവിധാനത്തിനാണ് താരത്തിന് അംഗീകാരം ലഭിച്ച്. മുത്തുവേലമ്മാള്‍ എന്ന ദേവദാസിയുടെ കഥ പറയുന്ന വിനോദ് മങ്കര സംവിധാനം ചെയ്ത ചിത്രത്തിലെ നൃത്ത സംവിധാനത്തിനാണ് താരത്തിന് പുരസ്‌കരം ലഭിച്ചത്
പുരസ്‌കാരത്തെ കുറിച്ച് താരം പറയുന്നത് ഇങ്ങനെ നൃത്തത്തിനായുള്ള ആദ്യ അംഗീകാരം…. അതും അന്താരാഷ്ട്ര തലത്തില്‍ നൃത്തസംവിധാനത്തിന്. ഈ അംഗീകാരം ആനന്ദ നടരാജനുള്ള സമര്‍പ്പണമാണ്. ഒരുപാടൊരുപാട് പറയുവാനുണ്ട്… വിശദമായി…വേഗം തന്നെ വരാം നന്ദി എല്ലാവര്‍ക്കും’- എന്നും പുരസ്‌കാ ചിത്രം പങ്കുവച്ച് രചന നാരായണന്‍കുട്ടി പറഞ്ഞു
Post Your Comments