രാജ്യത്ത് മുഴുവന്‍ പൗരത്വ ഭേദഗതിയെ തുടര്‍ന്ന് വലിയ പ്രതിഷേധങ്ങളാണ് അലയടിക്കുന്നത് ഇന്ത്യന്‍ സിനിമാമേഖലകളിലെ നിരവധി ആളുകളാണ് ഇതിനെതിരെ രംഗത്ത് വന്നത്.പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം രാജ്യത്ത് മുഴുവനായും പടരുന്ന കാഴ്ചയാണ് കാണുന്നത്. ഇതില്‍ സിനിമ മേഖലകളില്‍ നിന്നുള്ള പല താരങ്ങളും സോഷ്യല്‍ മീഡിയ വഴി തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത് ബോളിവുഡ് നടി ദിയ മിര്‍സയുടെ ട്വീറ്റാണ്.
‘എന്റെ അമ്മ ഒരു ഹിന്ദുവാണ്, ജൈവശാസ്ത്രപരമായി അച്ഛന്‍ ഒരു ക്രിസ്ത്യാനിയാണ്. എന്നെ ദത്തെടുത്തത് ഒരു മുസ്ലീമാണ്…’ എന്ന് ദിയ ട്വിറ്ററില്‍ പങ്കുവച്ച പോസ്റ്റാണിപ്പോള്‍ വൈറലാകുന്നത്. വണ്‍ ഇന്ത്യ എന്ന ഹാഷ് ടാഗോടെയാണ് ട്വീറ്റ് താരം പങ്കുവച്ചത്.
‘എന്റെ അമ്മ ഒരു ഹിന്ദുവാണ്, ജൈവശാസ്ത്രപരമായി അച്ഛന്‍ ഒരു ക്രിസ്ത്യാനിയാണ്. എന്നെ ദത്തെടുത്തത് ഒരു മുസ്ലീമാണ്. എന്റെ ഔദ്യോഗിക രേഖകളില്‍ എല്ലാം മതത്തിന്റെ കോളം ഒഴിച്ചിട്ടിരിക്കുകയാണ്. ഞാന്‍ ഒരു ഇന്ത്യക്കാരിയാണോയെന്ന് മതമാണോ തീരുമാനിക്കുക?, ഇത് ഒരിക്കലും സംഭവിക്കാന്‍ പോകുന്നില്ല ‘ – ദിയ മിര്‍സ പറഞ്ഞു.
സാമൂഹികമാധ്യമങ്ങളില്‍ നിരന്തരം ഇടപെടുന്ന താരമാണ് ദിയ മാധവന്‍ നായകനായി എത്തിയ രെഹ്ന ഹേ തേരെ ദില്‍ മേം എന്ന ചിത്രത്തിലുടെയാണ് താരം സിനിമാലോകത്തിലേക്ക് എത്തുന്നത്. പിന്നീട് അഭിനയിച്ച ചിത്രങ്ങള്‍ മിക്കതും പരാജയങ്ങളായിരുന്നു.എന്തായാലും താരത്തിന്റെ ട്വീറ്റാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത്.
Post Your Comments