
മാമാങ്കത്തിനുശേഷം മമ്മൂട്ടിയുടെ പുതുചിത്രം ഷൈലോക്കിന്റെ ടീസർ തരംഗമാകുന്നു. ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ഷൈലോക്കിലെ ടീസര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്. ആരാധകരുടെ കാത്തിരിപ്പ് വെറുതെയായില്ല എന്ന് തെളിയിക്കുന്ന മരണമാസ് ടീസറാണ് അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. മമ്മൂക്കയുടെ പുത്തന്‍ ഗെറ്റപ്പ് തന്നെയാണ് ടീസറില്‍ എടുത്ത് പറയേണ്ടത്. പിന്നെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും. രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന ചിത്രമാണ് ഷൈലോക്ക്. കലാഭവന്‍ ഷാജോണാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. ടീസറിന് മികച്ച പ്രതികരണമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. ചിത്രത്തിനായി വളരെ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.
Post Your Comments