ക്രിസ്റ്റഫര്‍ നോളന് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ടെനെറ്റ് . ലോകമെമ്പാടും ആരാധകരുള്ള സിനിമാ പ്രേക്ഷകരുടെ ഇഷ്ട സംവിധായകനാണ് ക്രിസ്റ്റഫര്‍ നോളന് .ജോണ്‍ ഡേവിഡ് വാഷിംഗ്ടണ്‍ അഭിനയിക്കുന്ന രംഗമുളള ടീസര്‍ പ്രേക്ഷകര്‍ക്കിടയില്‍ വളരെ അധികം ശ്രദ്ധ നേടിയിരുന്നു. റിലീസ് മുന്‍കൂട്ടി നിശ്ചയിച്ചാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. 2020 ജൂലൈ 17നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. ആരാധകരെ ആവേശത്തിലാക്കി ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങിയിരിക്കുകയാണ് മൊത്തം ഏഴ് രാജ്യങ്ങളിലാണ് ടെനെറ്റ് ചിത്രീകരിക്കുന്നത്. ഹിന്ദി നടി ഡിംപിള്‍ കപാഡിയയും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തില്‍ എത്തുന്നുണ്ട്. സിനിമ പറയുന്നത് രാജ്യാന്തര ചാരവൃത്തിയുടെ കഥയാണ്. ആക്ഷന്‍ എപ്പിക്ക് ആയിരിക്കും സിനിമ. ഇന്റര്‍സ്റ്റെല്ലാര്‍, ഡണ്‍കിര്‍ക് എന്ന സിനിമകളുടെ ക്യാമറാമാന് ഹൊയ്തി വാന്‍ ഹൊയ്തെമയാണ് ടെനെറ്റിന്റെയും ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.
കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയാണ് ടെനെറ്റ് എന്ന് ക്രിസ്റ്റഫര്‍ നോളര്‍ പറയുന്നു. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിമാറിയിരുന്നു. ചിത്രത്തിന്റെ ട്രെയിലറും ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു. ചിത്രം ഒരു ത്രില്ലര്‍ ആയിരിക്കുമെന്ന് നോളന് പറയുന്നു.
രാജ്യങ്ങള്‍ വ്യാപിച്ചിട്ടുള്ള ഒരു ചാരവൃത്തിയുടെ കഥയാണ് ചിത്രം പറയുന്നത്. അത്തരത്തിലുള്ള സാധാരണ ഒരു സിനിമയുടെ ചിട്ടവട്ടങ്ങളില്‍ നിന്ന് ഞങ്ങള്‍ മാറുകയാണ്. വ്യത്യസ്ത സ്ഥലങ്ങളിലാണ് സിനിമ. ആവേശകരവും വേറിട്ടതുമായ രീതിയില്‍ ചിത്രം എടുത്തുവെന്നാണ് കരുതുന്നത്. ഏഴ് രാജ്യങ്ങളിലാണ് ചിത്രം ചിത്രീകരിച്ചത്. എന്തായാലും ആരാധകര്‍ ആവേശത്തോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.
Post Your Comments