പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ ആശങ്കയറിയിച്ച് നടൻ ഹൃത്വിക് റോഷൻ. സമാധാനം തിരികെ വരണമെന്ന ആശംസിച്ച ഹൃത്വിക് റോഷന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ ചെറിയൊരു അബദ്ധവുമുണ്ടായിരുന്നു. ആ അബദ്ധം ആരാധകർ തന്നെ തിരുത്തിക്കൊടുക്കുകയും ചെയ്തു.
”ഇന്ത്യൻ പൗരൻ എന്ന നിലയിലും രക്ഷിതാവ് എന്ന നിലയിലും രാജ്യത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ അതിയായ സന്തോഷമുണ്ട്. സമാധാനം തിരികെ വരണമെന്ന് പ്രാർഥിക്കുകയും പ്രതീക്ഷിക്കുകയും ചെയ്തു. നല്ല അധ്യാപകർ വിദ്യാർഥികളിൽ നിന്ന് പഠിക്കും. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജനാധിപത്യരാജ്യത്തിന് എന്റെ സല്യൂട്ട്”- ഹൃത്വിക് കുറിച്ചു.
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജനാധിപത്യ രാജ്യം തുനീഷ്യയാണ്. ഇക്കാര്യത്തിൽ ഹൃത്വികിന് സംഭവിച്ച പിഴവാണ് ട്വിറ്ററിൽ വൈറലായത്. ‘ഇന്ത്യ’ എന്ന് പരാമർശിക്കാതെയായിരുന്നു ഹൃത്വിക്കിന്റെ ട്വീറ്റ് എന്നത് ചിലരിൽ ആശയക്കുഴപ്പമുണ്ടാക്കുകയും ചെയ്തു. എന്തിനാണദ്ദേഹം തുനീഷ്യയെ സല്യൂട്ട് ചെയ്തത് എന്ന തരത്തിൽ ട്രോളുകളും വ്യാപകമായി.
Post Your Comments