മലയാളത്തിൽ മികച്ച സിനിമകൾ പ്രേക്ഷകര്‍ക്ക് മുന്നില്‍ അടയാളപ്പെടുത്തിയിട്ടുള്ള തിരക്കഥാകൃത്തുക്കളാണ് ബോബി സഞ്ജയ് എന്ന സഹോദര ഇരട്ട തിരക്കഥാകൃത്തുക്കൾ. .പന്ത്രണ്ടോളം മലയാള ചിത്രങ്ങൾക്ക് രചന നിർവഹിച്ച ബോബി സഞ്ജയ് ഇതാദ്യമായി ഒരു മമ്മൂട്ടി ചിത്രം എഴുതാനിരിക്കുകയാണ്. ‘വൺ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മുഖ്യമന്ത്രിയുടെ റോളിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. മമ്മൂട്ടിയോട് കഥ പറയാൻ പോയ അനുഭവത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് തിരക്കഥാകൃത്തുക്കളിൽ ഒരാളായ സഞ്ജയ്.
‘മമ്മുക്കയ്ക്ക് വേണ്ടി തിരക്കഥയെഴുതുന്നത് ഞങ്ങളുടെ കരിയറിലെ നാഴികക്കല്ലാണ്. ഈ സിനിമയുടെ കഥ പറയാൻ മമ്മുക്കയെ കാണാൻ പോകുന്നതിനു മുൻപൊരു ദിവസം ഞങ്ങൾ യാദൃശ്ചികമായി അദ്ദേഹത്തിന്റെ പഴയ സിനിമ ‘തൃഷ്ണ’ കണ്ടിരുന്നു . എം ടി – ഐ വി ശശി ടീമിന്റെ ചിത്രം. അതിൽ സാഹിത്യ ഭംഗിയുള്ള പല ഡയലോഗുകളും മമ്മുക്ക എത്ര കയ്യടക്കത്തോടെയാണ് പറയുന്നത് എന്ന് ശ്രദ്ധിച്ചിരുന്നു. ഈ കാര്യം ഞങ്ങൾ ചോദിച്ചപ്പോൾ മമ്മുക്ക പറഞ്ഞു കോളേജ് കാലം തൊട്ടേ താൻ നല്ലൊരു വായനക്കാരനായിരുന്നെന്നും എം ടി സാറിന്റെ എല്ലാ തിരക്കഥകളും സാഹിത്യ കൃതികളുമൊക്കെ നേരത്തെ വായിച്ചിരുന്നതിനാൽ ആ സാഹിത്യ ഭാഷ ഹൃദയത്തിൽ പതിഞ്ഞിരുന്നെന്നും. മമ്മുക്കയുടെ മലയാളം ഉച്ചാരണം ഒന്നാന്തരമാണ് .വരികൾക്കിടയിലെ വായന അദ്ദേഹത്തിന്റെ ഡയലോഗ് പ്രസന്റേഷനിലുണ്ട്. പുതിയ തലമുറ കണ്ടു പഠിക്കേണ്ടതാണിത്. ‘വൺ’ സംഭാഷണത്തിന് വലിയ പ്രാധാന്യമുള്ള സിനിമയാണ്’- ‘വനിത’യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്ന്
Post Your Comments