വാനമ്പാടി എന്ന ജനപ്രിയ പരമ്പരയിലൂടെ മലയാളി മനസ്സുകളില്‍ ഇടം നേടിയ താരമാണ് ഉമ നായര്‍. നിര്‍മ്മല എന്ന കഥാപാത്രത്തിന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ പുതിയ ചുവടു വയ്പ്പിനു ഒരുങ്ങുകയാണ് ഉമ.
പൂക്കാലം വരവായി എന്ന പുതിയ പരമ്പരയില്‍ ജ്യോതിര്‍മയി എന്ന ശക്തമായ കഥാപാത്രവുമായാണ് ഉമ എത്തുന്നത്. സീ കേരളം എന്ന ചാനലിലാണ് പുതിയ പരമ്പര. സജിയ്ക്കൊപ്പം പ്രവര്‍ത്തിക്കണമെന്ന ആഗ്രഹം സഫലം ആയിരിക്കുകയാണ്എന്ന് ഉമ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും ഉണ്ടാകണമെന്നും താരം അഭ്യര്‍ഥിച്ചു.
”എല്ലാരുടെയും അനുഗ്രഹത്തോടെ.. എന്റെ പുതിയ ചുവട് വയ്പ് പൂക്കാലം വരവായി… സീ കേരളം ചാനൽ.. കഥാപാത്രം ജ്യോതിർമയി…. എന്റെ ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു ടി എസ് സജി ചേട്ടന്റെ ടീമിൽ വർക്ക് ചെയുക എന്നത്.. അതിന് സാധിച്ചു.. thank u so much പൂക്കാലം വരവായി കുടുംബത്തിനും ? സജി ഏട്ടനും ?എന്നെ സ്നേഹിക്കുന്ന എന്റെ എല്ലാ അവസ്ഥയിലും കൂടെ നിൽക്കുന്ന എന്റെ പ്രിയപ്പെട്ടവരെ പ്രാർത്ഥിക്കണം കൂടെ ഉണ്ടാകണം എന്നും എപ്പോഴും” താരം കുറിച്ചു
Post Your Comments