തനിക്ക് ചെന്നൈ ജീവിതമാണ് ഏറെ ഇഷ്ടമെന്നും അവിടെ വരുമ്പോഴാണ് തനിക്ക് കൂടുതല്‍ സമാധാനന്തരീക്ഷം ലഭിക്കുന്നതെന്നും ഗായിക കെഎസ്ചിത്ര. കടുത്ത വരള്‍ച്ചയും വെള്ളപ്പോക്കവുമുണ്ടായ സ്ഥലത്ത് ആളുകള്‍ വീട്ടുമുറ്റം ടൈല്‍സ് ചെയ്യുന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും ചിത്ര പറയുന്നു. പാട്ടുകള്‍ക്ക് പുറമേ ചാരിറ്റി പ്രവര്‍ത്തനങ്ങളാണ് തന്റെ വലിയ സന്തോഷമെന്നും ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ ചിത്ര പറയുന്നു.
തിരുവനന്തപുരം ഞാന്‍ ജനിച്ചു വളര്‍ന്ന ഇടമാണ്. നിറയെ ബന്ധുക്കളും സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമെല്ലാമുണ്ട്. എന്നാലും ചെന്നൈയിലെ വീടാണ് ഇഷ്ടം. ഞങ്ങള്‍ വളരെ ആഗ്രഹത്തോടെ വെച്ച വീടാണത്. എവിടെപ്പോയാലും അവിടെയെത്തുമ്പോള്‍ സമാധാനമാണ്. കഴിഞ്ഞ വര്‍ഷം വരള്‍ച്ച വന്നപ്പോഴും ഞങ്ങള്‍ക്ക് വെള്ളത്തിനു ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ഈയിടയ്ക്ക് ഒരാഴ്ച കോര്പറേഷന് വെള്ളം വന്നില്ല. അളന്നെടുത്തായിരുന്നു വെള്ളം ഉപയോഗിച്ചിരുന്നത്. ജലത്തിന്റെ രണ്ടറ്റങ്ങളായ വെള്ളപ്പൊക്കവും കടുത്ത വരള്‍ച്ചയും കണ്ടു. എന്നിട്ടും മനുഷ്യര്‍ മുറ്റം ടൈല്സിടുന്നതിലാണ് അത്ഭുതം. ചാരിറ്റി പ്രവര്‍ത്തനങ്ങളാണ് ഇപ്പോഴത്തെ സന്തോഷം. തനിച്ച് ചെയ്യുന്നതിന് ഒരു പരിധിയുണ്ടല്ലോ അത് കൊണ്ട് ഒരു ചാനലിലെ സ്നേഹസ്പര്‍ശം എന്ന പരിപാടിയിലൂടെയാണ് സഹായം ചെയ്യുന്നത്. പ്രോഗ്രാം കണ്ടു മറ്റുള്ളവരും തരുന്ന പണം കൂടി ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തനങ്ങള്‍.
Post Your Comments