ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്ന വിളിപ്പേരുള്ള മഞ്ജു വാര്യര്‍ എന്ന നടിയെ സംബന്ധിച്ച് പ്രേക്ഷകരോടുള്ള വലിയ ഉത്തരവാദിത്വങ്ങളില്‍ ഒന്നാണ് മികച്ച സിനിമകള്‍ തെരഞ്ഞെടുക്കുക എന്നത്. ഒരു സിനിമ തെരഞ്ഞെടുക്കാന്‍ കാരണമാകുന്ന ഘടകം എന്താണെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് മഞ്ജു വാര്യര്‍, കൂടാതെ തന്റെ അച്ഛന്റെ വേര്‍പാട് ഒരു മകളെന്ന നിലയില്‍ അതിജീവിച്ചതിനെക്കുറിച്ചും മഞ്ജു ഗൃഹലക്ഷ്മിക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ വ്യക്തമാക്കുന്നു.
‘ഞാന്‍ തെരെഞ്ഞെടുക്കുന്ന സിനിമ എനിക്ക് തിയേറ്ററില്‍ പോയി കാണാന്‍ തോന്നുമോ എന്ന് മാത്രമേ ഞാന്‍ ആലോചിക്കാറുള്ളൂ. അല്ലാതെ കഥയുടെ എല്ലാ വശങ്ങളും നോക്കിയിട്ടൊന്നും തീരുമാനിക്കാന്‍ പറ്റിലല്ലോ. എല്ലായ്പ്പോഴും നമുക്ക് അങ്ങനെയൊരു ജഡ്ജ്മെന്റ് കിട്ടണമെന്നുമില്ല. ഞാന്‍ ആശ്രയിക്കുന്നത് വളരെ ലളിതമായ ഒരു തിയറിയാണ്’. മഞ്ജു വാര്യര്‍ പറയുന്നു.
അച്ഛന്റെ വേര്‍പാട് അതിജീവിച്ചതിനെക്കുറിച്ച് മഞ്ജു വാര്യര്‍
‘ഓരോ നിമിഷവും അച്ഛന് ഉള്ളിലുണ്ട്. എത്ര വര്‍ഷം കഴിഞ്ഞാലും ആ വേദനയുടെ അംശമൊന്നും കുറയാന്‍ പോകുന്നില്ല. അതെപ്പോഴുമുണ്ടാവും, പക്ഷെ ജീവിതത്തില്‍ പിന്നെയും മുന്നോട്ട് പോയല്ലേ നിവൃത്തിയുള്ളൂ. വേറൊരാള്‍ക്കും ഒരിക്കലും ആ വേദന കുറയ്ക്കാന്‍ പറ്റില്ല. നമ്മള് തന്നെ അതിനെ നേരിട്ട് നേരിട്ട് കൈകാര്യം ചെയ്യുകയേ വഴിയുള്ളൂ’
Post Your Comments