CinemaGeneralLatest NewsMollywoodNEWS

സെറ്റില്‍ വന്നാല്‍ ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കും, അത് പോലെയൊരു സൂപ്പര്‍ താരത്തെ വേറെ കാണാന്‍ കഴിയില്ല: നടി അനിഘ

അപ്പോഴൊക്കെ സാരമില്ല എത്ര തെറ്റിയാലും കുഴപ്പമില്ല എന്ന് അജിത്ത് സാര്‍ പറയും

ബേബി അനിഘയില്‍ നിന്ന് ഇനി നടി അനിഘ എന്നറിയപ്പെടാന്‍ ഒരുങ്ങുകയാണ് മലയാളത്തില്‍ നിരവധി ഹിറ്റ് സിനിമകളില്‍ ബാലതാരമായി അഭിനയിച്ച അനിഘ. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അനിഘ സിനിമയില്‍ തുടക്കം കുറിക്കുന്നത്. പിന്നീട് നിരവധി സിനിമകളില്‍ ബാലതാരമായി ശ്രദ്ധേയ വേഷം ചെയ്ത അനിഘ തമിഴിലും സൂപ്പര്‍ താര ചിത്രങ്ങളിലെ പരിചിത മുഖമായിരുന്നു. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമുള്ള അഭിനയ നിമിഷത്തെക്കുറിച്ചും അതിലുപരി തമിഴിന്‍റെ സ്വന്തം തല അജിത്തിന്റെ വ്യക്തിത്വത്തെക്കുറിച്ചും കേരള കൗമുദി ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു സംസാരിക്കുകയാണ് അനിഘ.

‘ആലോചിച്ച് നോക്കിയാല്‍ ഇതെല്ലം ഒരു സ്വപ്നം പോലെ തോന്നും. ഗൗതം സാര്‍, മമ്മുക്ക, അജിത്ത് സാര്‍, നയന്‍താര ചേച്ചി തുടങ്ങിയവര്‍ക്കൊപ്പം അവസരങ്ങള്‍ കിട്ടിയത് ചെറിയ കാര്യമല്ലല്ലോ. ഒരിക്കല്‍ ഒരുമിച്ച് അഭിനയിച്ച താരത്തിനൊപ്പം വീണ്ടും അഭിനയിക്കുമ്പോള്‍ കൂടുതല്‍ കംഫര്‍ട്ടബിളാകും. ഇവരെല്ലാം സ്നേഹത്തോടും വാത്സല്യത്തോടുമാണ് എന്നോട് പെരുമാറിയത്. ‘യെന്നൈ അറിന്താലില്‍’ അഭിനയിക്കുമ്പോള്‍ എന്റെ തമിഴ് കുറച്ചു പ്രശ്നമായിരുന്നു. തമിഴില്‍ സംസാരിക്കാനുള്ള പേടി മനസ്സിലുള്ളത് കൊണ്ട് കാണാതെ പഠിച്ചാലും തെറ്റും. അപ്പോഴൊക്കെ സാരമില്ല എത്ര തെറ്റിയാലും കുഴപ്പമില്ല എന്ന് അജിത്ത് സാര്‍ പറയും. അത് തന്ന ആത്മവിശ്വാസം വലുതാണ്.ഇപ്പോഴും തമിഴ് അധികം പഠിച്ചിട്ടൊന്നുമില്ല. എങ്കിലും ഒരുവിധം നന്നായി സംസാരിക്കാന്‍ പറ്റുന്നുണ്ട്. അജിത്ത് സാര്‍ സൂപ്പര്‍ താരമാണ് എന്ന് അറിയാമായിരുന്നുവെങ്കിലും തമിഴ് നാട്ടില്‍ ചെന്നാലേ അദ്ദേഹത്തോട് അവര്‍ക്കുള്ള ആരാധന എത്രത്തോളമുണ്ടെന്ന് പിടികിട്ടൂ. എത്ര വലിയ താരമാണോ അത്രയും ഡൌണ്‍ ടു എര്‍ത്താണ് അജിത്ത് സാര്‍. ഓരോ മനുഷ്യരോടും പെരുമാറുന്നത് കണ്ടുപഠിക്കേണ്ട കാര്യമാണ്. അയ്യോ എത്ര പാവമാണ് അദ്ദേഹമെന്ന് നമ്മള്‍ വിചാരിക്കും. സെറ്റില്‍ വന്നാലുടന്‍ ഭക്ഷണം കഴിച്ചോ എന്നൊക്കെ എന്നോട് മലയാളത്തില്‍ ചോദിക്കും.

shortlink

Related Articles

Post Your Comments


Back to top button