തമിഴകത്തിന്റെ പ്രിയ ജോഡികളാണ് നയന്‍താരയും വിഘ്നേഷ് ശിവനും. ഇരുവരും വിദേശ രാജ്യങ്ങളില്‍ അവധി ആഘോഷിക്കുന്നത് പതിവായിരുന്നു. അതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വിഘ്നേശ് ശിവന് പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്.
കല്യാണത്തിനുള്ള മുന്നൊരുക്കമായിട്ടാണോ നയന്‍താരയും വിഘ്നേശും ക്ഷേത്ര ദര്‍ശനം നടത്തുന്നത് എന്നാണ് ഇപ്പോള്‍ ആരാധകരുടെ സംശയം. കഴിഞ്ഞ രണ്ട് ആഴ്ചകളോളമായി സോഷ്യല്‍ മീഡിയയല് നയന്‍താരയുടെയും കാമുകന് വിഘ്നേശ് ശിവയുടെയും ക്ഷേത്ര ദര്‍ശനങ്ങളുടെ ചിത്രങ്ങള്‍ പാറിപ്പറന്നു നടക്കുകയാണ്.തിരുപ്പതി ദര്‍ശനത്തിന് ശേഷം വീണ്ടും കന്യാകുമാരി മുതല്‍ തുടങ്ങുന്നു ഇരുവരുടെയും ക്ഷേത്ര ദര്‍ശനം. ഇപ്പോഴിതാ പിന്നെയും കുറേ ഏറെ ചിത്രങ്ങള്‍ പുറത്തുവന്നിരിയ്ക്കുകയാണ് ഇതോടെ താരങ്ങളുടെ ചിത്രങ്ങള്‍ ആഘോഷമാക്കി ഏറ്റെടുത്തിരിക്കുകയാണ് ആരാധക ലോകം.
തിരിച്ചന്തൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, കന്യാകുമാരിയിലെ ഭഗവതി അമ്മന്‍ ക്ഷേത്രം, മധുര മീനാക്ഷി ക്ഷേത്രം എന്നി ക്ഷേത്രങ്ങള്‍ മുതല്‍ തുടങ്ങുന്നു ഇരുവരുടെയും ക്ഷേത്ര ദര്‍ശനങ്ങള്‍. അധികം വൈകാതെ നയന്‍താരയ്ക്കും വിഘ്നേശിനും വിവാഹം ഉണ്ടാവുമെന്നും, അതിനുള്ള മുന്നൊരുക്കമാണ് ഈ ക്ഷേത്ര ദര്‍ശനങ്ങള്‍ എന്നാണ് പറയുന്നത്.
തമിഴിലെ നാനും റൗഡിതാന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് നയന്‍താരയും വിഘ്നേശ് ശിവയും ഇഷ്ടത്തിലാവുന്നത് ധനുഷ് നിര്‍മിച്ച ചിത്രം സംവിധാനം ചെയ്തത് വിഘ്നേശ് ശിവയായിരുന്നു.നയന്‍താരയും വിജയ് സേതുപതിയും താരജോഡികളായി എത്തിയ ചിത്രം വന്‍ വിജയവുമായിരുന്നു. അതിനൊപ്പം നയന്‍താരയുടെയും വിഘ്നേശിന്റെയും പ്രണയവും ശക്തിപ്പെട്ടു.
സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനൊപ്പം അഭിനയിച്ച ദര്‍ബാര്‍ ആണ് റിലീസിങിനൊരുങ്ങുന്ന നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രം. ആര്‍ജെ ബാലാജി സംവിധാനം ചെയ്യുന്ന മൂക്കുത്തി അമ്മന്‍ എന്ന ചിത്രത്തിലാണ് നിലവില്‍ നടി അഭിനയിക്കുന്ന്. വിഘ്നേശ് സംവിധാനം ചെയ്യുന്ന നെട്രികണ്ണനാണ് മറ്റൊരു ചിത്രം..എന്തായാലും താരങ്ങളുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
Post Your Comments