
മലയാള സിനിമയില്‍ ബാലതാരമായി തുടക്കം കുറിച്ച താരങ്ങളില്‍ ഒരാളാണ് കാളിദാസ് ജയറാം. നായകനടനായി പൂമരം എന്ന ചിത്രത്തിലൂടെയാണ് കാളിദാസ് തുടക്കം കുറിച്ചത്. നായകനായുളള താരപുത്രന്റെ ആദ്യ സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. കാളിദാസിന്റെ കരിയറിലും ഈ ചിത്രം വലിയ വഴിത്തിരിവായി മാറിയിരുന്നു. പൂമരത്തിന് പിന്നാലെ മലയാളത്തില്‍ കൈനിറയെ ചിത്രങ്ങള്‍ നടന് ലഭിച്ചിരുന്നു. തമിഴിലൂടെയാണ് തുടക്കമെങ്കിലും മലയാള സിനിമയിലാണ് നടന് കൂടുതല്‍ സജീവമായിരുന്നത്.
താരപുത്രന്മാര് നിരവധിയായി മലയാളത്തിലേക്ക് വന്നുകൊണ്ടിരിക്കുന്ന സമയത്താണ് കാളിദാസും എത്തിയിരുന്നത്. ജയറാമിനെയും പാര്‍വതിയെയും പോലെ മകനും മലയാളത്തില്‍ തിളങ്ങുമെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. കാളിദാസിന് പിന്നാലെ മാളവിക ജയറാമിന്റെ സിനിമാ അരങ്ങേറ്റത്തിനായും ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.
കാളിദാസിന്റെതായി പുറത്തുവന്ന അഭിമുഖങ്ങളിലെല്ലാം അനിയത്തിയെക്കുറിച്ചും നടന് മനസു തുറന്നിരുന്നു. തന്റെ എറ്റവും വലിയ വിമര്‍ശക ചക്കി തന്നെയാണെന്നാണ് കാളിദാസ് പറഞ്ഞിരുന്നത്.സിനിമകള്‍ കണ്ട് ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് തന്നോടു പറയാറുണ്ടെന്നും നടന് പറഞ്ഞിരുന്നു. ഇപ്പോഴിതാ കാളിദാസിനെക്കുറിച്ച് മാളവിക പറഞ്ഞ കുറച്ച് കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിരിക്കുന്നത് .
കാളിദാസിന്റെ പിറന്നാള്‍ ദിനത്തില്‍ മാളവികയുടെതായി വന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇത്. നീ വലിയ ഉയരങ്ങളില്‍ എത്തുമെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു എന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചുകൊണ്ടായിരുന്നു താരപുത്രി എത്തിയത്. ഹാപ്പി ബെര്‍ത്ത്ഡേ ചിമ്പ്, ഐ ലവ് യൂ ബ്രദര്‍ എന്നും ചക്കി തന്റെ ഇന്‍സ്റ്റഗ്രാമില്‍ കാളിദാസിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് കുറിച്ചു. ഏട്ടനൊപ്പമുളള പഴയതും പുതിയതുമായ ചിത്രങ്ങളും മാളവിക ജയറാം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. മാളവികയുടെ പോസ്റ്റിന് താഴെയായി നിരവധി പേര് കാളിദാസിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് എത്തിയിരുന്നു.
Post Your Comments