ദേശീയ പൗരത്വ നിയമ നിയമ ഭേദഗതിയെ വിമര്‍ശിച്ച് പ്രതിഷേധമറിയിച്ച് തണ്ണീര്‍മത്തൻ ദിനങ്ങളിലെ നായിക അനശ്വര രാജൻ രംഗത്ത്. പൗരത്വ നിയമ ഭേദഗതിയ്ക്കെതിരായ പ്രതിഷേധങ്ങളെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം നടത്തിയ വിദ്വേഷച്ചുവയുള്ള പരാമര്‍ശത്തെയാണ് നടി അനശ്വര രാജൻ വിമര്‍ശിച്ചിരിക്കുന്നത്. കൂട്ടുകാരിക്കൊപ്പം തട്ടമിട്ട ചിത്രം പോസ്റ്റ് ചെയ്തായിരുന്നു നടിയുടെ പ്രതിഷേധം. ‘വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ, പൗരത്വഭേദഗതതി നിയമം പിന്‍വലിക്കുക’ എന്ന് നടി ചിത്രം പങ്കുവെച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഝാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ പൗരത്വബില്ലിനെതിരെ ശക്തമായ പ്രതിഷേധം ആളിപ്പടരുന്നതിനിടെ അക്രമികളെ വസ്ത്രം കണ്ട് തിരിച്ചറിയാമെന്ന് പ്രതിഷേധക്കാരെ ലക്ഷ്യമിട്ട് മോദി വ്യക്തമാക്കിയിരുന്നു. മുസ്ലിങ്ങളെ ലക്ഷ്യമിട്ടാണ് മോദി വിവാദ പ്രസ്താവനയിറക്കിയത്. പിന്നാലെ മഫ്തയും പര്‍ദ്ദയും ധരിച്ച് നിരവധി പേര് മോദിക്കെതിരെ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് അനശ്വര രാജനും മഫ്തയണിഞ്ഞ് മോദിയുടെ പ്രസ്താവനയോട് എതിര്‍പ്പ് പ്രകടമാക്കി രംഗത്തെത്തിയത്.
നടന്മാരായ പൃഥ്വിരാജ്, മമ്മൂട്ടി, ദുല്‍ഖര്‍ സല്മാന്, ഇന്ദ്രജിത്ത് സുകുമാരന്‍, ലിജോ ജോസ് പെല്ലിശ്ശേരി, ആഷിഖ് അബു, കുഞ്ചാക്കോ ബോബന്, ടൊവീനോ തോമസ്, ഷെയിന്‍ നിഗം, അനൂപ് മേനോന്, സുരാജ് വെഞ്ഞാറമ്മൂട്, ബിനീഷ് ബാസ്റ്റിന്, ഷൈന്‍ ടോം ചാക്കോ, ആന്റണി വര്‍ഗീസ് നടിമാരായ പാര്‍വതി തിരുവോത്ത്, അമല പോള്‍, ഗീതു മോഹന്‍ദാസ്, റിമാ കല്ലിങ്കല്‍, രജിഷ വിജയന് തുടങ്ങിയവര്‍ മലയാള ചലച്ചിത്ര പ്രവര്‍ത്തകര്‍ പൗരത്വഭേദഗതിയെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു.
Post Your Comments