പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങള്‍ അടിച്ചമര്‍ത്താന്‍ പോലീസ് ശ്രമം. പ്രതിഷേധവുമായി എത്തിയ ജാമിയ സർവകലാശാലയിലെ വിധ്യാര്തികള്‍ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധമറിയിച്ച് നടിയും സംവിധായികയുമായ ഗീതു മോഹൻദാസ്. ജനാധിപത്യം എവിടെയെന്നും അഭിപ്രായ സ്വാതന്ത്ര്യം എവിടെയെന്നും ഗീതു ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾക്കൊപ്പം ചോദിക്കുന്നു.
”പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് പാര്‍ലമെന്റിലേക്ക് മാർച്ച് നടത്താൻ ആഗ്രഹിച്ച വിദ്യാർഥികളെ പൊലീസ് ക്രൂരമായി ആക്രമിച്ചതോടെ ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാല വെള്ളിയാഴ്ച യുദ്ധക്കളമായി മാറി. ഒരു അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരിലുള്ള അതിക്രമങ്ങൾ! എവിടെ ജനാധിപത്യം? എവിടെ അഭിപ്രായ സ്വാതന്ത്ര്യം?”- പ്രതിഷേധ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഗീതു കുറിച്ചു
Post Your Comments