പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയിലെ ജാമിയ മിലിയ അടക്കമുള്ള സര്വ്വകലാശായലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങളോട് തനിക്ക് യോജിപ്പില്ലെന്ന് പറഞ്ഞ ബോളിവുഡ് നടന് അക്ഷയ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. അക്ഷയ് കുമാറിന് നട്ടെല്ലില്ലെന്ന് പറഞ്ഞ സോഷ്യല്‍മീഡിയയിലെ അഭിപ്രായങ്ങളെ ശരിവച്ച് സംവിധായകന് അനുരാഗ് കശ്യപും രംഗത്തെത്തി.
‘എനിക്ക് അക്ഷയ് കുമാറിനോട് വളരെ അധികം ബഹുമാനം ഉണ്ട്. നട്ടെല്ലില്ലാതെ ആയോധനകല പരിശീലിക്കുക എന്നത് തീര്‍ച്ചയായും വളരെ പ്രയാസമേറിയ ഒന്നായിരിക്കും’ എന്നായിരുന്നു ഒരാളുടെ പരിഹാസം. ഈ ട്വീറ്റ് പങ്കുവെച്ച് കൊണ്ട് വളരെ ശരിരിയാണെന്ന് അനുരാഗ് കശ്യപും കുറിച്ചു.
വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തെ കുറിച്ചുള്ള പോസ്റ്റിന് ട്വിറ്ററില്‍ നടന് അക്ഷയ് കുമാര്‍ ലൈക്ക് ചെയ്തിരുന്നു. എന്നാല്‍ ആ ലൈക്ക് വിവാദമായപ്പോള്‍ നിലപാട് തിരുത്തി വിശദീകരണവുമായി നടന് രംഗത്ത് എത്തിയിരുന്നു. തീവ്ര ഹിന്ദുത്വ ട്വിറ്റര്‍ ഹാന്‍ഡിലായ ‘ദേശി മോജിതാ’ ഞയറാഴ്ച പോസ്റ്റ് ചെയ്ത വിഡിയോ ലൈക്ക് ചെയ്ത നടന് കനേഡിയന്‍ പൗരത്വനായ അക്ഷയ് പിന്നീട് ഇത് അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് വിശദീകരിക്കുകയായിരുന്നു.
‘ജാമിയ മിലിയ വിദ്യാര്‍ത്ഥികളുടെ ട്വീറ്റിന് ലൈക്ക് ചെയ്തത് അബദ്ധത്തില്‍ സംഭവിച്ചതാണ്. സ്ക്രോള്‍ ചെയ്യുമ്പോള്‍ അബദ്ധത്തില്‍ ലൈക്ക് ബട്ടണ്‍ ഞെക്കിയതാവും അത് മനസിലാക്കിയപ്പോള്‍ പെട്ടന്നു തന്നെ ആ ട്വീറ്റ് ഞാന്‍ അണ് ലൈക്ക് ചെയ്യുകയുമുണ്ടായി. അത്തരം നടപടികളെ ഒരു തരത്തിലും ഞാന്‍ അനുകൂലിക്കുന്നില്ല.’ അക്ഷയ് കുമാര്‍ ട്വീറ്റ് ചെയ്തു.
.
Post Your Comments