CinemaGeneralLatest NewsMollywoodNEWS

‘ഭരതന്റെ നടക്കാതെ പോയ സ്വപ്‌നമായിരുന്നു ആ ചിത്രം’ ; വെളിപ്പെടുത്തലുമായി പരസ്യകലാകാരൻ ഗായത്രി അശോക്

എടാ ഞാൻ ചെയ്യാൻ പോകുന്നത് കുഞ്ചൻ നമ്പ്യാർ എന്ന പടമാണ്. മോഹൻലാലാണ് നമ്പ്യാരായി അഭിനയിക്കുന്നത്.

കുഞ്ചൻ നമ്പ്യാരുടെ ജീവിത കഥ പ്രേമേയമാക്കിയുള്ള സിനിമകളുടെ ചർച്ചകൾ നിരവധി തവണ മലയാളത്തിൽ നടന്നിട്ടുണ്ട്. ഇപ്പോഴും നടന്നു വരികയും ചെയ്യുന്നുണ്ട്. എന്നാൽ വർഷങ്ങൾക്ക് മുമ്പ് മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ‘കുഞ്ചൻ നമ്പ്യാർ’ സിനിമയാക്കാൻ ഭരതൻ ഒരുങ്ങിയിരുന്നു. എന്നാൽ ചില കാരണങ്ങളാൽ ആ ചിത്രം നടക്കാതെ പോവുകയായിരുന്നു. ഭരതൻ തന്റെ ജീവിത്തിൽ അവശേഷിപ്പിച്ചു പോയ ആ നടക്കാത്ത സ്വപ്‌നത്തെ പറ്റി പറയുകയാണ് പ്രശസ്‌ത പരസ്യകലാകാരൻ ഗായത്രി അശോക്.

‘താഴ്‌വാരത്തിന്റെ പ്രൊഡ്യൂസറായ വി.ബി.കെ മേനോൻ എന്നെ ഒരുദിവസം അദ്ദേഹത്തിന്റെ വീട്ടിലേക്ക് ക്ഷണിച്ചു. ഒരാൾ കാണാൻ കാത്തിരിക്കുന്നുണ്ട് എന്നാണ് മേനോൻ സാർ പറഞ്ഞത്. സംവിധായകൻ ഭരതനായിരുന്നു അത്. നമ്മുടെ ഒരു പുതിയ പ്രോജക്‌ട് ഉണ്ടെന്ന് ഭരതേട്ടൻ പറഞ്ഞു. എടാ ഞാൻ ചെയ്യാൻ പോകുന്നത് കുഞ്ചൻ നമ്പ്യാർ എന്ന പടമാണ്. മോഹൻലാലാണ് നമ്പ്യാരായി അഭിനയിക്കുന്നത്. പത്രത്തിൽ പരസ്യം ചെയ്യണമെന്നും പറഞ്ഞ് ചെയ്‌തുവച്ചിരിക്കുന്ന സ്കെച്ച് എന്നെ കാണിച്ചു. പക്ഷേ അതിൽ വരച്ചിരുന്നത് കഥകളിയുടെ രൂപമായിരുന്നു. ഓട്ടൻതുള്ളൽ കലാകാരനായിരുന്ന കുഞ്ചൻ നമ്പ്യാർക്ക് കഥകളിയുമായി വല്യ ബന്ധമൊന്നും ഉണ്ടായിരുന്നില്ല.ഭരതേട്ടാ ഇത് കുഴപ്പമാകുമല്ലോ എന്ന് ഞാൻ പറഞ്ഞു. അയ്യോടാ…തെറ്റിപ്പോയി എന്നു പറഞ്ഞ് എന്റെ കൈയിൽ നിന്ന് പടം വാങ്ങി അദ്ദേഹം അത് കീറിക്കളഞ്ഞു.തൊട്ടടുത്ത ദിവസം പത്രത്തിൽ കൊടുക്കാനുള്ളതായിരുന്നു അത്. പക്ഷേ കുഞ്ചൻ നമ്പ്യാരെ കുറിച്ച് ഭരതേട്ടൻ അന്ന് പ്ളാൻ ചെയ്‌തു വച്ചിരുന്ന സ്ക്രിപ്‌ട് സിനിമയായി മാറിയിരുന്നെങ്കിൽ അതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച എല്ലാവർക്കും മലയാള പ്രേക്ഷകർക്കും വളരെ നല്ലൊരു അനുഭവമായി മാറിയേനെ. അത്ര നല്ല സ്ക്രിപ്‌ടായിരുന്നു അത് ഗായത്രി അശോക് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button