ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ കുടുംബത്തിലെ നാല് തലമുറ പാടിയ പാട്ടുകള്‍ പുറത്തിറങ്ങി. മരിക്കുന്നതിന് തൊട്ടുമുന്‍പ് വി.ദക്ഷിണാമൂര്‍ത്തിയാണ് ഈ അപൂര്‍വ്വ സംഭവം ആവിഷ്‌ക്കരിച്ചത്. 2013-ലാണ് ദക്ഷിണാമൂര്‍ത്തി യേശുദാസിനെയും വിജയ് യേശുദാസിനെയും മകള്‍ അമേയയും ഒരു സിനിമയ്ക്ക് വേണ്ടി പാടിച്ചത്. സേതു ഇയ്യാല്‍ സംവിധാനം ചെയ്ത ശ്യാമരാഗമെന്ന സിനിമയ്ക്കായാണ് ഈ ഗാനങ്ങള്‍ ഒരുക്കിയത്.
അടുത്ത മാസം പുറത്തിറങ്ങാന്‍ ഒരുങ്ങുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ദക്ഷിണാമൂര്‍ത്തിയുടെ ഭാര്യ കല്യാണിയമ്മാളും യേശുദാസും ചേര്‍ന്ന് പുറത്തിറക്കി. സംഗീതത്തിനു പ്രാധാന്യം നല്‍കി പ്രണയകഥ പറയുന്ന ചിത്രമാണ് ഇത്. യേശുദാസിന്റെ പിതാവ് അഗസ്റ്റിന്‍ ജോസഫിന്റെ പാട്ടുകളിലെ ചില വരികള്‍ പശ്ചാത്തല സംഗീതമായി ഉപയോഗിച്ചിട്ടുണ്ട്.
വിജയ്‌യുടെ മകള്‍ പത്തുവയസുകാരി അമേയുടെ അരങ്ങേറ്റവും മുത്തച്ഛന്റെ ഗുരുവിന്റെ അടുത്ത് തന്നെയായിരിക്കുകയാണ്. സംഗീത സംവിധായകന്‍ ശരത്തിന്റേതാണ് പശ്ചാത്തല സംഗീതം. ഒരു കീര്‍ത്തനം ഉള്‍പെടെ ഏഴു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്
Post Your Comments