CinemaLatest NewsNEWSTollywood

പൗരത്വ നിയമ ഭേതഗതിയെ രൂക്ഷമായ് വിമര്‍ശിച്ച്‌ സംവിധായകൻ കാർത്തിക് സുബ്ബരാജ്

പൗരത്വ നിയമ ഭേദഗതിയെ വിമർശിച്ചുകൊണ്ട് നിരവധി പ്രമുഖർ മുന്നോട്ട് വന്നു കഴിഞ്ഞു.ആ കൂട്ടത്തിൽ ഇപ്പോൾ എത്തിയിരിക്കുന്നത് തമിഴ് സംവിധായകനായ കാർത്തിക് സുബ്ബരാജാണ് .

പൗരത്വ നിയമ ഭേദഗതിയെ വിമർശിച്ചുകൊണ്ട് നിരവധി പ്രമുഖർ മുന്നോട്ട് വന്നു കഴിഞ്ഞു.ആ കൂട്ടത്തിൽ ഇപ്പോൾ എത്തിയിരിക്കുന്നത് തമിഴ് സംവിധായകനായ കാർത്തിക് സുബ്ബരാജാണ്.പൗരത്വ ഭേദഗതി ബില്‍ ഗുരുതര തെറ്റും മതേതരത്വത്തിന് എതിരുമാണ്. നമുക്ക് ഇന്ത്യയെ മതേതരമായി നിലനിര്‍ത്താം. പൗരത്വ ഭേദഗതി ബില്ലിനെതിരെ നിലകൊള്ളാം,വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള പോലീസ് ആക്രമത്തെ അപലപിക്കാം എന്നാണ്  കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞത്. തമിഴിൽ ഏറെ തിരക്കുള്ള ഒരു സംവിധായകനാണ് കാർത്തിക്.രജനികാന്തിനെ നായകനാക്കി കാർത്തിക്  സംവിധാനം ചെയ്ത ചിത്രമാണ് പേട്ട. നിരവധി തമിഴ് താരങ്ങള്‍ നിയമത്തിന് എതിരെ രംഗത്ത് വന്നിരുന്നു. നേരത്തെ കമല്‍ഹാസനും ബില്ലിനെ വിമര്‍ശിച്ച്‌ രംഗത്ത് എത്തിയിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button