ഈ വർഷത്തെ ഓസ്കാർ അവാർഡിൽ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള നാമനിർദ്ദേശത്തിനായുള്ള അന്തിമ പട്ടികയിൽ ഇടംനേടാനാകാതെ ബോളിവുഡ് ചിത്രം ഗല്ലി ബോയ്. സോയ അക്തർ സംവിധാനം ചെയ്ത ഗല്ലി ബോയ് ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രിയായിരുന്ന ചിത്രമായിരുന്നു . രൺവീർ സിംഗും ആലിയ ഭട്ടുമാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയത്.
മ്യൂസിക്കല്‍-ഡ്രാമ വിഭാഗത്തിൽപ്പെട്ട ചിത്രം ഈ വര്‍ഷം ഫെബ്രുവരി 14നാണ് ഇന്ത്യയിലെ തീയേറ്ററുകളില്‍ പ്രദർശനത്തിനെത്തിയത്. മുംബൈയിലെ തെരുവുകളില്‍ ജീവിക്കുന്ന ഒരു റാപ്പറുടെ കഥയാണ് ഗല്ലി ബോയ് പറയുന്നത്. സംഗീതലോകത്ത് വ്യക്തിമുദ്ര പതിപ്പിക്കണമെന്ന ആഗ്രഹവുമായി നടക്കുന്ന മുറാദ് അഹമ്മദ് എന്ന കഥാപാത്രത്തെയാണ് രണ്‍വീര്‍ സിംഗ് അവതരിപ്പിച്ചത്. മെഡിക്കല്‍ വിദ്യാര്‍ഥി സഫീന ഫിര്‍ദൗസിയായാണ് അലിയ ഭട്ട് എത്തിയത്. ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലിലായിരുന്നു ചിത്രത്തിന്റെ പ്രീമിയര്‍ പ്രദര്‍ശനം.
Post Your Comments