BollywoodGeneralLatest NewsNEWS

എംസി റോഡിലൂടെ നടന്ന് ബോളിവുഡ് താരം പിറകേ ആരാധകരും

ബോളിവുഡ് താരം ആമിർ ഖാൻ ചങ്ങനാശ്ശേരിയിൽ എത്തി. ബോളിവുഡ് ചിത്രം ലാല്‍ സിങ് ഛദ്ദയുടെ ചിത്രീകരണത്തിനായാണ് ആമിർ കോട്ടയം ചങ്ങനാശ്ശേരിയിൽ എത്തിയത്.

ബോളിവുഡ് താരം ആമിർ ഖാൻ ചങ്ങനാശ്ശേരിയിൽ എത്തി. ബോളിവുഡ് ചിത്രം ലാല്‍ സിങ് ഛദ്ദയുടെ ചിത്രീകരണത്തിനായാണ് ആമിർ കോട്ടയം ചങ്ങനാശ്ശേരിയിൽ എത്തിയത്. ചങ്ങനാശ്ശേരി ടൗണിലൂടെ സുരക്ഷാഉദ്യോഗസ്ഥർക്കൊപ്പം നടന്ന ആമിറിനെ കണ്ട് ജനങ്ങൾ അമ്പരന്നു. ആളെ തിരിച്ചറിഞ്ഞ ചിലർ ആമിറിന്റെ ചിത്രം മൊബൈലിൽ പകർത്തുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു.

ടീ ഷര്‍ട്ടും തൊപ്പിയും ധരിച്ച ആമിർഖാനെയും സംഘത്തെയും ചങ്ങനാശ്ശേരി എംസി റോഡിലും, ബൈപാസിലുമാണ്  കണ്ടത്. ആളെ തിരിച്ചറിഞ്ഞവർ അദ്ദേഹത്തിന് പിറകേ കൂടി. ‘ആമിർ ജി’ എന്ന ജനങ്ങളുടെ വിളിക്ക് പുഞ്ചിരിച്ചുകൊണ്ട് കൈവീശി കാണിച്ചതിന് ശേഷമാണ് താരം മടങ്ങിയത്.

അദ്വൈത് ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ലാല്‍ സിങ് ഛദ്ദ ടോം ഹാങ്ക്സ് പ്രധാന കഥാപാത്രമായ ഫോറസ്റ്റ് ഗംപിന്റെ ഹിന്ദി റീമേക്കാണ്.ചിത്രത്തിൽ കരീന കപൂർ നായികയായി എത്തുന്നു.

shortlink

Related Articles

Post Your Comments


Back to top button