CinemaGeneralLatest NewsMollywoodNEWS

സാരിയും ചുരിദാറും പറ്റില്ല ; ഓടിച്ചാടി നടക്കാനാവുന്ന വേഷമാണ് കൂടുതൽ കംഫര്‍ട്ട് ; ഹണി റോസ്

സാരി ഉടുത്താല്‍ നടത്തം ഉള്‍പ്പെടെയെല്ലാം കുഴുപ്പമാകാറുണ്ട്, ചുരിദാര്‍ ധരിച്ചാല്‍ ഷാള്‍ ശരിയായിടുകയും മറ്റുമൊക്കെ ചെയ്യണം.

മലയാളികളുടെ മോഡേൺ സുന്ദരിയായ നടിയാണ് നടി ഹണി റോസ്.ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ എത്തിയ താരം പിന്നീട് നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്തിടെ മോഹൻലാൽ നായകനായ ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയിലും താരം അഭിനയിച്ചിരുന്നു. മോഹൻലാൽ-സിദ്ദിഖ് കോമ്പോയിലിറങ്ങുന്ന ബിഗ് ബ്രദറാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. ഇപ്പോഴിതാ കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ തനിക്ക് ഏതു തരം വസ്ത്രങ്ങളാണ് പ്രിയമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം.

കഥാപാത്രം തിരഞ്ഞെടുക്കുന്നതിലേതുപോലെ വസ്ത്രധാരണത്തിന്‍റെ കാര്യത്തിലും താൻ ആരോടും അഭിപ്രായം ചോദിക്കാറില്ലെന്നാണ് ഹണി റോസ്പറയുന്നത്. വസ്ത്രം ധരിക്കുമ്പോള്‍ തന്‍റെ കംഫര്‍ട്ടാണ് പ്രധാനമെന്നും ഓടിച്ചാടി നടക്കാന്‍ പറ്റുന്ന വേഷമാകണമെന്നും താരം പറഞ്ഞിരിക്കുകയാണ്.

സാരി ഉടുത്താല്‍ നടത്തം ഉള്‍പ്പെടെയെല്ലാം കുഴുപ്പമാകാറുണ്ട്, ചുരിദാര്‍ ധരിച്ചാല്‍ ഷാള്‍ ശരിയായിടുകയും മറ്റുമൊക്കെ ചെയ്യണം. എന്നാൽ ജീന്‍സോ കുറച്ച്‌ ലൂസായ സലാല ടൈപ്പ് പാന്‍റോ ടോപ്പിനൊപ്പം ഇട്ടാൽ വളരെ കംഫര്‍ട്ടാണ്. ഇവയൊക്കെ ധരിച്ച് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുമുണ്ടെന്നും താരം പറയുന്നു. ഇതുവരെ നെഗറ്റീവ് കമന്‍റുകളൊന്നും ലഭിച്ചിട്ടില്ലെന്നും താരം വെളിപ്പെടുത്തിയിരിക്കുകയാണ്. അടുത്തിടെ ഹണിറോസിന്‍റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ഉള്‍പ്പെടെ ഏറെ വൈറലായിരുന്നതാണ്. ഇട്ടിമാണിയിലും മോഡേൺ ഗേളായിട്ടായിരുന്നു താരം അഭിനയിച്ചിരുന്നത്.

shortlink

Related Articles

Post Your Comments


Back to top button