പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്കെതിരെ പോലീസ് അതിക്രമണവും ശക്തമാണ്. എന്നാൽ ഇതിനെതിരെ പ്രതികരിച്ച് നടി പാര്‍വതി തിരുവോത്ത് രംഗത്തെത്തിയിരിക്കുയാണ്. ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയിലേയും അലിഗഢ് മുസ്ലീം സര്‍വകലാശാലയ്ക്കും പിന്തുണയുമായാണ് താരം എത്തിയിരിക്കുന്നത്.
‘ജാമിയ ആന്‍ഡ് അലിഗഢ്.. തീവ്രവാദം!’ എന്ന് മാധ്യമ പ്രവര്ത്തകന് റാണ അയ്യൂബ് പങ്കുവെച്ച ഒരു വിഡിയോ റീട്വീറ്റ് ചെയ്തുകൊണ്ട് പാര്‍വതി കുറിച്ചു. അലിഗഢ് മുസ്ലീം യൂണിവേഴ്സിറ്റി, സ്റ്റാന്‍ഡ് വിത്ത് ജാമിയ എന്നീ ഹാഷ്ടാഗുകള്‍ക്കൊപ്പമാണ് പോസ്റ്റ്. അലിഗഢിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഗ്രനേഡ് പ്രയോഗിക്കുന്ന പൊലീസുകാരുടെ വിഡിയോ ആണ് റാണ പങ്കുവെച്ചിരിക്കുന്നത്.
നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരേ പാര്‍വതി രംഗത്തെത്തിയിരുന്നു. നട്ടെല്ലിലൂടെ ഭയം കയറുന്നുണ്ട്, നമ്മള് ഇത് സംഭവിക്കാന്‍ അനുവദിക്കരുത് എന്നാണ് താരം ട്വീറ്റ് ചെയ്തത്.
Post Your Comments