മലയാളത്തിന്റെ പ്രിയ താരമാണ് മഞ്ജു വാര്യര്‍. രണ്ടാം വരവില്‍ ശക്തമായ കഥാപാത്രങ്ങളിലൂടെ താരറാണിയായി വിലസുന്ന മഞ്ജു വാര്യര്‍ തമിഴകത്തും തിളങ്ങുകയാണ്. ധനുഷ്-വെട്രിമാരന് കൂട്ടുകെട്ടിലൊരുങ്ങിയ അസുരനിലൂടെ തമിഴകത്തേക്കെത്തിയ താരത്തിന് ഗംഭീര പിന്തുണയായിരുന്നു ലഭിച്ചത്. പച്ചിയമ്മ എന്നായിരുന്നു കഥാപാത്രത്തിന്രെ പേര്.
അസുരനും ലൂസിഫറും തനിക്ക് സമ്മാനിച്ച സൗഭാഗ്യത്തെക്കുറിച്ച് വാചാലയായി എത്തിയിരിക്കുകയാണ് താരമിപ്പോള്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇതേക്കുറിച്ച് വ്യക്തമാക്കിയത്. ഇതാദ്യമായി ഒരുവേദിയില്‍ രണ്ട് പുരസ്കാരം നേടിയതിനെക്കുറിച്ചായിരുന്നു മഞ്ജു വാര്യര്‍ വാചാലയായത്. ബിഹൈന്‍ഡ് വുഡ്സിന്റെ അവാര്ഡിനെക്കുറിച്ചായിരുന്നു താരം കുറിച്ചത്. അസുരനും ലൂസിഫറിനും പിന്നില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരേയും താനോര്‍ക്കുന്നുവെന്നും മഞ്ജു വാര്യര്‍ കുറിച്ചിട്ടുണ്ട്. റോഷന് ആന്‍ഡ്രൂസ് ചിത്രമായ പ്രതിപൂവന്കോഴിയാണ് താരത്തിന്റേ പുതിയ ചിത്രം
Post Your Comments