മമ്മൂട്ടിയുടെ ചരിത്ര സിനിമ മാമാങ്കത്തിനെതിരേ സാമൂഹ്സ് മാധ്യമങ്ങളില്‍ നേരിടുന്ന ഡീഗ്രേഡിങ്ങിനെതിരെ സംവിധായകന്‍ പദ്മകുമാര്‍. ഇത് ചെയ്യുന്നത് മോഹന്‍ലാല്‍ ഫാന്‍സാണെന്ന് വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമത്തിലുള്ള ചില കുബുദ്ധികളും മനോരോഗികളുമാണ് സിനിമയ്‌ക്കെതിരെ ഇങ്ങനെ ആരോപണങ്ങള്‍ പടച്ചുവിടുന്നതെന്നും അണിയറപ്രവര്‍ത്തകള്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
”സമൂഹമാധ്യമത്തില്‍ സിനിമയെ താറടിച്ചുകാട്ടുന്നത് ആസൂത്രണത്തിന്റെ ഭാഗമാണ്. ഒടിയന് ശേഷം കാത്തിരുന്ന ചിത്രമാണ് മാമാങ്കം എന്നുപറയുന്ന ഒരു വോയിസ് ക്ലിപ്പ് ഞങ്ങള്‍ക്ക് കിട്ടിയിരുന്നു. എന്നാല്‍ ഒടിയന് ശേഷം മമ്മൂട്ടിയുടെ ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. അതിനൊന്നുമില്ലാത്ത ഡീഗ്രേഡിങാണ് മാമാങ്കത്തിനോടുള്ളത്. ഇതിന്റെ പിന്നില്‍ മോഹന്‍ലാല്‍ ഫാന്‍സാണെന്ന് ഒരിക്കലും വിശ്വസിക്കുന്നില്ല.’ പദ്മകുമാര്‍ പറഞ്ഞു.
മാമാങ്കവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ സിനിമാ നിര്‍മാണത്തെയും സര്‍ഗാത്മകതയേയും ബാധിച്ചിട്ടില്ല. ജോസഫ് സിനിമ നേടിയതിനേക്കാള്‍ വലിയ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. സിനിമയേക്കുറിച്ച് ഇന്നലെയും ഇന്നുമായി നല്ല റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്. അതുകാരണം ഈ ഡീഗ്രേഡ്‌ചെയ്യുന്നവര്‍ക്ക് അധികദിവസമൊന്നും പിടിച്ചുനില്‍ക്കാനാകില്ല. അവര്‍ക്ക് പിന്‍മാറിയേ പറ്റൂവെന്നും പദ്മകുമാര്‍ കൂട്ടിച്ചേര്‍ത്തു. സിനിമയെ നശിപ്പിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. സൈബര്‍ സെല്ലിനെതിരെ പരാതി കൊടുത്തുന്നുണ്ട്. എന്നാല്‍ അതിന്റെ പിന്നാലെ അധികം നടക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇവര്‍ തനിയെ പിന്‍മാറുമെന്ന് തന്നെയാണ് വിശ്വാസം.’ അദ്ദേഹം പങ്കുവച്ചു
Post Your Comments