ബോളിവുഡിലെ സൂപ്പര്‍താരം ഷാരുഖ് ഖാനും മകന് അബ്റാമും പാപ്പരാസികളുടെ പ്രിയ താരമാണ്. അബ്രാമിനെ കണ്ടാല്‍ ഉടന്‍ ക്യാമറ കണ്ണുകള്‍ താരത്തിന്റെ പുറകെ പോകും. എന്നാല്‍ തന്റെ മുഖം ക്യാമറയില്‍ പതിയുന്നത് അബ്റാമിന് അത്ര ഇഷ്ടമല്ല. സോഷ്യല്‍ മീഡിയയില്‍ അബ്റാമിന്റെ ഒരു വിഡിയോ വൈറല്‍ ആകുന്നു. ക്യാമറക്കൂട്ടത്തോട് തന്റെ കാറിന്റെ മുന്നില്‍ നിന്ന് മാറാനാണ് അബ്റാമിന്റെ ആവശ്യം.
റാണി മുഖര്‍ജിയുടെ മകള്‍ അദിരയുടെ ബര്‍ത്ത്ഡേ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അബ്റാം. തന്റെ കാറിന്റെ ചുറ്റും കൂടിനില്‍ക്കുന്നവരോട് കൈകൊണ്ട് മാറാന്‍ ആവശ്യപ്പെടുകയാണ് താരം. കൂടാതെ ക്യാമറ ഫഌഷില്‍ നിന്ന് മുഖം മറയ്ക്കുന്നതും വിഡിയോയിലുണ്ട്.
Post Your Comments