മിനിസ്ക്രീനിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് താര കല്യാണ്‍. താരയ്ക്കും മകള്‍ സൗഭാഗ്യ വെങ്കിടേഷിനും ടിക് ടോക്കില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് ഉള്ളത്. എന്നാല്‍ ഇപ്പോള്‍ താര കല്യാണിന്റെ ഒരു ടിക് ടോക്ക് വീഡിയോയാണ് വിമര്‍ശനത്തിനു ഇരയായിരിക്കുകയാണ്.
‘ഹലോ ഫ്രണ്ട്സ് എല്‍എംഎഫ് കോംപൗണ്ടിലാണ്, കൂടെയുള്ളത് സുഭാഷിണിയമ്മയാണ്, മരുന്നു വാങ്ങാന്‍ കാശ് വേണമെന്ന് പറഞ്ഞു. ചെറിയ സഹായം ദൈവത്തിന് നന്ദി എന്നുമാണ് താര ടിക് ടോക് വീഡിയോയില്‍ പറയുന്നത്. മരുന്നുവാങ്ങാനെന്ന് പറഞ്ഞ് വൃദ്ധയ്ക്ക് കല്യാണ്‍ അമ്ബത് രൂപ കൊടുക്കുന്ന വീഡിയോയാണിത്
തനിക്ക് പണം വേണമെന്ന് വൃദ്ധ പറയുന്നുണ്ട്. തുടര്‍ന്ന് നിങ്ങളെല്ലാം കഴിയുന്ന പോലെ സഹായിക്കണമെന്ന് താര കല്യാണ്‍ പറയുന്നു. എന്നാല്‍ അമ്പത് രൂപ അവര്‍ക്ക് നല്കി അത് ടിക് ടോക്ക് വീഡിയോ ആക്കി പോസ്റ്റ് ചെയ്തത് അല്‍പ്പത്തരമാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. പുതിയ നന്മമരമെന്ന പരിഹാസവും ഉയരുന്നുണ്ട്. എന്നാല്‍ വീഡിയോയ്ക്ക് എതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നതോടെ താര കല്യാണ്‍ വീഡിയോ നീക്കം ചെയ്തു.
Post Your Comments