മറിമായമെന്ന പരമ്പരയിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയവരാണ് സ്‌നേഹയും ശ്രീകുമാറും. ലോലിതനും മണ്ഡോദരിയുമായാണ് ഇരുവരും എത്തിയത്. സ്‌ക്രീനിലെ സൗഹൃദം ജീവിതത്തിലേക്കും പകര്‍ത്താനായി ഇരുവരും തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ വെച്ച് താരങ്ങൾ വിവാഹിതരായത്. ഇരുവരുടെയും ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ഒരു ലളിതമായ ചടങ്ങിലായിരുന്നു ശ്രീകുമാർ സ്നേഹയെ ജീവിത സഖി ആക്കിയത്.വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിൽ തരംഗമായിരുന്നു.
ഇപ്പോഴിതാ ഇരുവരും ചേർന്ന് വിവാഹത്തിന് ശേഷം എടുത്ത ആദ്യ സെൽഫിയാണ് ആരാധകർക്കായി പങ്ക് വച്ചിരിക്കുന്നത്. ചിത്രം കണ്ട ഇരുവരുടെയും ഫാൻസ് തങ്ങളുടെ മണ്ഡോദരിക്കും ശ്രീകുമാറിനും ആശംസകളുമായി എത്തിയിട്ടുണ്ട്. പ്രത്യകിച്ചും തിരുവനന്തപുരത്തിന്റെ മരുമകൾ ആയി എത്തിയ മണ്ഡോദരിക്ക് ആശംസകൾ എന്നാണ് കൂടുതൽ ആളുകളും കമന്റുകൾ ഇടുന്നത്.
കഥകളിയും ഓട്ടന്‍തുള്ളലും അഭ്യസിച്ചിട്ടുള്ള സ്‌നേഹ അമേച്വര്‍ നാടകങ്ങളിലൂടെയാണ് സിനിമാ സീരിയൽ രംഗത്ത് പ്രവേശിക്കുന്നത്. മറിമായത്തിലൂടെ നിരവധി അംഗീകാരങ്ങള്‍ നേടിയ ശ്രീകുമാർ ഉപ്പും മുളകും കുടുംബത്തിലെ കുട്ടികളുടെ കുട്ടുമാമ ആയി വന്നും പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ്.
Post Your Comments