തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ രാഷ്ട്രീയ പ്രവേശനം ചര്‍ച്ചയാകുന്നു. താരവും കാമുകന് വിഘ്നേശ് ശിവനും കന്യാകുമാരി ക്ഷേത്രദര്‍ശനത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെ നയന്‍താര ബിജെപിയില്‍ ചേരാനൊരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്.
കന്യാകുമാരി തിരുചെന്തൂര്‍ ക്ഷേത്രത്തിലെത്തിയ ഇവര്‍ മുന്‍ എംപിയും ബിജെപി അംഗവുമായ നരംസിംഹനെ കണ്ടിരുന്നു. ഇതോടെയാണ് ബിജെപിയില്‍ ചേരാന്‍ താരം ഒരുങ്ങുന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നില്‍. എന്നാല്‍ ഇത് തികച്ചും യാദൃശ്ചികമായ കൂടിക്കാഴ്ച ആയിരുന്നുവെന്ന് നരസിംഹന് വ്യക്തമാക്കി.
ഹൈദരബാദ് ബലാത്സംഗക്കേസിലെ പ്രതികളെ പൊലിസ് എന്‍കൗണ്ടറില്‍ വധിച്ചപ്പോള്‍ ഇതിനെ സ്വാഗതം ചെയ്ത് നയന്‍താര എത്തിയിരുന്നു. ജനങ്ങളിലേക്ക് മോദി സര്‍ക്കാറിന്റെ നല്ല പ്രവര്‍ത്തികള്‍ എത്തിക്കാനായി ബിജെപിയില്‍ ചേരണമെന്ന് താരത്തിനോട് നരസിംഹന് ആവശ്യപ്പെട്ടിരുന്നു. അതെല്ലാം ചേര്‍ത്തുകൊണ്ടാണ് താരത്തിന്റെ രാഷ്ട്രീയ പ്രവേശനം ചര്‍ച്ചയാകുന്നത്. എന്നാല്‍ തനിക്ക് രാഷ്ട്രീയത്തില്‍ താല്പര്യമില്ലെന്ന് നയന്‍താര വ്യക്തമാക്കി.
Post Your Comments