
സിനിമാ സീരിയൽ രംഗത്ത് വര്ഷങ്ങളായി തിളങ്ങി നിൽക്കുന്ന നടിയാണ് കന്യ. വില്ലത്തി വേഷങ്ങളിൽ ആയിരുന്നു കന്യ അധികവും മിനി സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ബിഗ് സ്ക്രീനിലും മുൻ നിര നായകന്മാർക്കൊപ്പവും കന്യ അഭിനയമികവ് കാഴ്ചവച്ചിട്ടുണ്ട്. ചന്ദനമഴ എന്ന സൂപ്പർഹിറ്റ് പരമ്പരയിൽ വർഷയുടെ അമ്മ മായാവതിയായി കന്യ എത്തിയപ്പോഴാണ് ആരാധകരുടെ എണ്ണവും വർധിച്ചത്.
വർഷങ്ങളായി അഭിനയത്തിൽ സജീവമായ കന്യ ഇപ്പോഴിതാ ജീവിതത്തിലെ ഒരു വലിയ ആഗ്രഹത്തെ പറ്റി കന്യ തുറന്ന് പറയുകയാണ്. അനീസ് കിച്ചൻ എന്ന പരിപാടിയിലാണ് കന്യ ഇതിനെ കുറിച്ച് പറഞ്ഞത്.
പത്താം ക്‌ളാസ് കഴിഞ്ഞപ്പോൾ ആണ് ഒരു നാടകത്തിലേക്ക് അഭിനയിക്കാൻ അടൂർ പങ്കജം വഴിയെത്തുന്നത്.ആ നാടകത്തിന് ബെസ്റ്റ് സഹനടിയ്ക്കുള്ള സ്റ്റേറ്റ് അവാർഡ് കിട്ടി.പിന്നീട് ഒരു ടെലിഫിലിമിൽ എത്തപ്പെട്ടു. അതിന് ശേഷമാണ് ഒരു സിനിമയിലേക്കുള്ള എൻട്രിയെന്നും താരം പറയുന്നു. ഫാമിലിയിൽ ആർക്കും ഇഷ്ടം ആയിരുന്നില്ല അഭിനയിക്കാൻ പോകുന്നതിനോട്. പക്ഷേ അമ്മയ്ക്ക് കുഴപ്പം ഉണ്ടായിരുന്നില്ല. എനിക്ക് പറ്റാതെ പോയ ഒരു കാര്യം മകൾക്ക് ലക്ക് ഉണ്ടെങ്കിൽ നടക്കട്ടെയെന്നും കന്യ പരിപാടിയിൽ പങ്കെടുക്കവെ പറയുന്നു.
ഒരു സ്റ്റേറ്റ് അവാർഡോ നാഷണൽ അവാർഡോ മകൾ നേടണം എന്നാണ് കരുതുന്നതെന്നും, തനിക്ക് അതിനുള്ള ഭാഗ്യം ഇല്ലാതെ പോയി അത് മകൾ നേടിയെടുക്കണം എന്ന് ആഗ്രഹിക്കുന്നതായും കന്യ പറയുന്നു. എന്നാൽ മോൾക്ക് ആരാകാൻ ആണ് ഇഷ്ടം എന്ന് തിരക്കുന്ന ആനിയോട് തനിക്ക് ടീച്ചറോ, ഡോക്ടറോ ആകണം എന്ന് ആഗ്രഹം ഉണ്ടെന്നായിരുന്നു മകൾ നില ഭാരതി വ്യക്തമാക്കിയത്. അവൾ ആക്ട്രസ്സ് ആകണം എന്ന് എനിക്ക് ആഗ്രഹം ഉണ്ട്. അവൾക്ക് ഇഷ്ടം ഉണ്ടെങ്കിൽ അഭിനയത്തിലേക്ക് വരട്ടെയെന്നും കന്യ ആനിയോട് പറഞ്ഞു.
അതേസമയം സീരിയൽ ആർട്ടിസ്റ്റുകളെ സിനിമാക്കാർക്ക് വേണ്ടല്ലോ. കേരളത്തിന് പുറത്തുനിന്നുള്ള താരങ്ങളെ കൊണ്ട് വന്ന് സിനിമയിൽ അഭിനയിപ്പിച്ചാലും സീരിയൽ താരങ്ങളോട് എന്നും സിനിമാക്കാർക്ക് പുച്ഛം മാത്രമേ ഉള്ളുവെന്നും കന്യാ ഷോയിലൂടെ തുറന്നടിച്ചു. ഇവിടെ കഴിവുള്ളവവർ ഒരുപാട് ആളുകൾ ഉണ്ടെങ്കിലും ആരെയും വേണ്ട. ഏറ്റവും കൂടുതൽ ഈ പ്രശ്നം നേരിടുന്നത് സ്ത്രീ താരങ്ങൾ ആണെന്നും കന്യ പറയുന്നു.
പക്ഷേ ഞങ്ങളെ അഞ്ചും ആറും വർഷം വരെയും പ്രേക്ഷകർ കണ്ടുകൊണ്ടിരിക്കുകയാണ്. സിനിമ ആണെങ്കിലും സീരിയൽ ആണെങ്കിലും അത് ദൈവാനുഗ്രഹം ആണ്. എത്രയോ ആർട്ടിസ്റ്റുകൾ പണി ഇല്ലാതെ ഇരിക്കുന്നു. എന്ത് കൊണ്ട് സിനിമകളിൽ അവസരം കൊടുക്കുന്നില്ല. അമ്മയും ആത്മയും ഇക്കാര്യത്തിൽ കുറച്ചുകൂടെ ഇടപെടണം എന്നും താരം കൂട്ടിച്ചേർത്തു.
Post Your Comments