മലയാളികളുടെ പ്രിയപ്പെട്ട താരം ദുല്‍ഖര്‍ സല്മാന് തെന്നിന്ത്യയിലും ബോളിവുഡിലും പ്രിയ നായകനായിരിക്കുകയാണ്. പ്രണയചിത്രങ്ങള്‍ കൊണ്ട് പ്രേക്ഷകരെ കൈയ്യിലെടുത്ത നടനാണ് അദ്ദേഹം. ഇപ്പോഴിതാ താരം നടത്തിയ ഒരു വെളിപ്പെടുത്തലാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. ഇന്റിമേറ്റ് സീനുകളില്‍ അഭിനയിക്കുമ്പോള്‍ ഇപ്പോഴും താന്‍ കംഫര്‍ട്ട് അല്ലെന്നും തനിക്ക് കൈ വിറയ്ക്കുമെന്നും ദുല്‍ഖര്‍ പറയുന്നു.
ഇന്റിമേറ്റ് സീനുകളില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് കൈ വിറയ്ക്കും. അത്തരം സീനുകള്‍ ചെയ്യുമ്പോള്‍ എന്റെ ട്രിക്ക് എന്താണെന്നു വെച്ചാല്‍, ഞാനെപ്പോഴും സ്ത്രീകളുടെ മുടി അവരുടെ ചെവിയ്ക്ക് പിറകിലേക്ക് പിടിക്കുന്നു. ഇത് വളരെ സ്നേഹമുണര്‍ത്തുന്ന ഒന്നാണ്, യഥാര്‍ത്ഥ ജീവിതത്തിലും അതെ. യഥാര്‍ത്ഥ ജീവിതത്തില്‍ അത് വളരെ എളുപ്പമാണ്, കാരണം മറ്റെയാള്‍ നമുക്ക് പരിചിതയാണ്. ഭാര്യയായാലും അമ്മയായാലും സഹോദരിയായാലും അവരുമായി ഒരടുപ്പം നമുക്ക് ഉണ്ടാകും. ദുല്‍ഖര്‍ പറയുന്നു. ഒരു അഭിമുഖത്തിനിടെയായിരുന്നു ദുല്‍ഖറിന്റെ പ്രതികരണം.
ജീവിതത്തില്‍ എളുപ്പമാണെങ്കിലും ഷൂട്ടിംഗ് സെറ്റുകളില്‍ ഇന്റിമേറ്റ് സീനുകള്‍ തന്നെ ബുദ്ധിമുട്ടിക്കുന്ന കാര്യമാണ്. അത്തരം രംഗങ്ങള്‍ ചിത്രീകരിക്കുന്ന സമയത്ത് സഹതാരത്തിനൊപ്പം നില്ക്കുമ്പോള് തനിക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ടെന്നും കുറേയൊക്കെ ഇക്കാര്യത്തില്‍ മെച്ചപ്പെട്ടെങ്കിലും ഇപ്പോഴും പ്രയാസകരമായി തോന്നാറുണ്ടെന്നും താരം പറഞ്ഞു. സോനം കപൂറിനെ പോലൊരു വ്യക്തി വളരെ സ്വീറ്റ് ആയി പെരുമാറുന്ന ആളാണ്,? എന്നിട്ടു കൂടി അത്തരം സീനുകളില്‍ താന്‍ ഷൈ ആയിരുന്നുവെന്നും ദുല്‍ഖര്‍ പറഞ്ഞു.
Post Your Comments